1966 · song 4

Paalaattu Koman Vannaalum

From Rowdy

Credits

Singer
KP Udayabhanu
Lyricist
Vayalar
Composer
G Devarajan

Lyrics

പാലാട്ടുകോമൻ വന്നാലും പരമൂച്ചട്ടമ്പി മാറൂല്ല പന്ത്രണ്ടാനമദിച്ചു വന്നാലും പരമൂച്ചട്ടമ്പി മാറൂല്ല ഗുസ്തിക്കാരന്‍ കാതരെന്നൊരു ചട്ടമ്പീ -പണ്ട്  കൊച്ചീവെച്ച് ഞമ്മടെ നേരെ കത്തിയെടുത്തു പരമുവണ്ണന്‍ മീശ പിരിച്ചൊരു നോട്ടം പാവം കാതര് ചറുപറെ ചറുപറെ ചറുപറെ ചറുപറെയൊട്ടം പരമുവണ്ണന്‍ തിരിയെ വിളിച്ചു എടാ കാതരെ പാവം കാതര് ഞെട്ടിവിറച്ചു - അണ്ണാ കത്തിയെടുത്ത അവനെക്കൊണ്ട്  കപ്പടമീശയെടുപ്പിച്ചു കപ്പടമീശയെടുപ്പിച്ചു പാലാട്ടുകോമൻ വന്നാലും പരമൂച്ചട്ടമ്പി മാറൂല്ല പന്ത്രണ്ടാനമദിച്ചു വന്നാലും പരമൂച്ചട്ടമ്പി മാറൂല്ല വള്ളക്കാരന്‍ കുട്ടനെന്നൊരു ചട്ടമ്പി - പണ്ട്  പള്ളാത്തുരുത്തി കവലേവെച്ചൊരു തല്ലിനു വന്നു തല്ലുകാരോ നൂറാള് വള്ളക്കാരന്‍ തലയാള്  കല്ലും വടിയുമിടിക്കട്ടയുമായ് തല്ലിനു വന്നു പരമുവണ്ണന്‍ പള്ളയ്ക്കിട്ടൊരു കുത്തു കുത്തി പാവം കുട്ടന്‍ പട്ടിയെപ്പോലെ മുട്ടുകുത്തി പരമുവണ്ണന്‍ മീശപിരിച്ചു കുട്ടാ - എട കുട്ടാ പാവം കുട്ടന്‍ നൊന്തു കരഞ്ഞു - അണ്ണാ അണ്ണാ കുത്തിയ കുത്തിനു മറുകുത്തു കുത്തി കുട്ടനെയണ്ണനെണീപ്പിച്ചു - ഹായ്  പാലാട്ടുകോമൻ വന്നാലും പരമൂച്ചട്ടമ്പി മാറൂല്ല പന്ത്രണ്ടാനമദിച്ചു വന്നാലും പരമൂച്ചട്ടമ്പി മാറൂല്ല

Published by the catalogue editor. Rights remain with the original creators.