1966 · song 2

Innaleyambalamuttathu

From Rowdy

Credits

Singer
P Susheela
Lyricist
Vayalar
Composer
G Devarajan

Lyrics

ഇന്നലെയമ്പല മുറ്റത്തിരുന്നു ഞാൻ  കണ്ണുനീർ തൂകുകയായിരുന്നു  കഥകളി കണ്ടില്ല കച്ചേരി കേട്ടില്ല  കരിമരുന്നൊന്നും ഞാൻ കണ്ടില്ല  (ഇന്നലെ.. )  അരയന്നം വന്നിട്ടും ദമയന്തി വന്നിട്ടും  കരളിൽ ഒരു ഈർച്ചവാളായിരുന്നു  അരമതിൽ ചാരിക്കൊണ്ടറിയാത്ത ഭാവത്തിൽ  അകലെ വന്നദ്ദേഹം നോക്കി നിന്നു  (ഇന്നലെ.. )  വരുമെന്നോർത്തു ഞാൻ വന്നിങ്ങടുത്തിരു-  ന്നൊരു വാക്കു ചൊല്ലുമെന്നൊർത്തു ഞാൻ  എണ്ണയില്ലാത്ത കരിന്തിരിക്കൈയ്യുമായ്‌  എൻ മുന്നിൽ നിന്നു വിളക്കു മാടം  (ഇന്നലെ.. )

Published by the catalogue editor. Rights remain with the original creators.