1966 · song 1

Gokulapaala

From Rowdy

Credits

Singer
P Susheela
Lyricist
Vayalar
Composer
G Devarajan

Lyrics

ഗോകുലപാലാ ഗോപകുമാരാ ഗുരുവായൂരപ്പാ വാകച്ചാര്‍ത്തും തിരുവുടലഴകും കാണാറാകേണം കൃഷ്ണാ കാണാറാകേണം (ഗോകുലപാലാ.. ) തിരുമുല്‍ക്കാഴ്ച്ചയായ് നടയ്ക്കുവെച്ചീടുവാന്‍ ഒരുപിടി അവലില്ലാ ആ.. കൈയ്യിലെ കുമ്പിളില്‍ കാലത്തുതിര്‍ന്നൊരു കണ്ണുനീര്‍മുത്തല്ലോ - കൃഷ്ണാ (ഗോകുലപാലാ.. ) മുത്തകമണികള്‍ നല്‍കാനിവിടെ മേല്‍പ്പത്തൂരില്ലാ പൂന്തേന്‍ മൊഴികളില്‍ കര്‍ണ്ണാമൃതം തൂകാന്‍ പൂന്താനവുമില്ലാ കാലമാം കാളിന്ദി നീന്തി വരുന്നൊരു ഗോപികയല്ലോ ഞാന്‍ കൃഷ്ണാ (ഗോകുലപാലാ.. )

Published by the catalogue editor. Rights remain with the original creators.