1966 · song 8

Vaarmukile Vaarmukile

From Puthri

Credits

Singer
S Janaki
Lyricist
ONV Kurup
Composer
MB Sreenivasan

Lyrics

വാര്‍മുകിലേ വാര്‍മുകിലേ.. വാനിലലയും വാര്‍മുകിലേ.. താണു വരൂ - താണു വരൂ താഴെ വരൂ താരണിത്താഴ്വരയില്‍ താണു വരൂ താഴെ വരൂ താരണിത്താഴ്വരയില്‍ വാര്‍മുകിലേ വാര്‍മുകിലേ വാനിലലയും വാര്‍മുകിലേ കായാമ്പൂവുകളല്ലിവ - പാരിന്‍ കാതരനയനങ്ങള്‍ (2) കാനനമൈനകളല്ലിവ - പാടും കാമുകഹൃദയങ്ങള്‍ വാര്‍മുകിലേ വാര്‍മുകിലേ വാനിലലയും വാര്‍മുകിലേ പനിനീര്‍പൂവായ് വിരിയുവതാരുടെ പരിമള നിശ്വാസം (2) കറുകവിരലുകള്‍ കോര്‍ക്കുവതാരുടെ കണ്ണീര്‍ മണിമാല  വാര്‍മുകിലേ വാര്‍മുകിലേ വാനിലലയും വാര്‍മുകിലേ ഇവിടെയിരിക്കാം - മുകിലേ.... ഇവിടെയിരിക്കാം ഓ .....   ഇനിയൊരു കഥ പറയാം - മുകിലേ ഇനിയൊരു കഥ പറയാം കഥയുടെ ലഹരിയില്‍ നീയൊരു കണ്ണീര്‍ മഴയായ് മാറരുതേ  വാര്‍മുകിലേ വാര്‍മുകിലേ വാനിലലയും വാര്‍മുകിലേ താണു വരൂ താഴെ വരൂ താരണിത്താഴ്വരയില്‍ വാര്‍മുകിലേ വാര്‍മുകിലേ വാനിലലയും വാര്‍മുകിലേ

Published by the catalogue editor. Rights remain with the original creators.