1966 · song 7

Vaarmukile Vaarmukile

From Puthri

Credits

Singer
Kamukara
Lyricist
ONV Kurup
Composer
MB Sreenivasan

Lyrics

വാര്‍മുകിലേ - വാര്‍മുകിലേ വാനിലലയും വാര്‍മുകിലേ താണു വരൂ താഴെ വരൂ താരുകള്‍ കേഴുമീ താഴ്വരയില്‍ (വാര്‍മുകിലേ...) കായാമ്പൂവുകളല്ലിവ - കേഴും  കാതരനയനങ്ങള്‍ കാനനമൈനകളല്ലിവ - തേങ്ങും  കാമുകഹൃദയങ്ങള്‍ വാര്‍മുകിലേ...  പനിനീര്‍പൂവായ് വിരിയുവതാരുടെ പരിമളനിശ്വാസം കറുകവിരലുകള്‍ കോര്‍ക്കുവതാരുടെ കണ്ണീര്‍ മണിമാല വാര്‍മുകിലേ വാര്‍മുകിലേ വാനിലലയും വാര്‍മുകിലേ വാര്‍മുകിലേ... ഇവിടെയിരിക്കാം മുകിലേ ഇവിടെയിരിക്കാം ഇവിടെയിരിക്കാം ഇനിയും കഥ പറയാം കഥയിലലിഞ്ഞൊരു കണ്ണീര്‍ക്കണമെന്‍ കൈക്കുമ്പിളില്‍ തരുമോ വാര്‍മുകിലേ - വാര്‍മുകിലേ വാനിലലയും വാര്‍മുകിലേ താണു വരൂ താഴെ വരൂ താരുകള്‍ കേഴുമീ താഴ്വരയില്‍ വാര്‍മുകിലേ...  വാര്‍മുകിലേ...

Published by the catalogue editor. Rights remain with the original creators.