1966 · song 6

Thozhukaithirinaalam

From Puthri

Credits

Singer
P Leela
Lyricist
ONV Kurup
Composer
MB Sreenivasan

Lyrics

തൊഴുകൈത്തിരിനാളം നീട്ടിനിന്നെരിയുന്ന മെഴുതിരി ഞാന്‍ - കൊച്ചു മെഴുതിരി ഞാന്‍ മിഴിനീര്‍മണികളാല്‍ ജപമാല കോര്‍ത്തു നിന്‍ കഴലിണ മുത്തുന്നു ഞാന്‍ ദേവാ - കഴലിണ മുത്തുന്നു ഞാന്‍  തൊഴുകൈത്തിരിനാളം നീട്ടിനിന്നെരിയുന്ന മെഴുതിരി ഞാന്‍ - കൊച്ചു മെഴുതിരി ഞാന്‍ മന്നിന്റെ പാപം ചുമലിലേറ്റി ഇന്നലെ ഈവഴി പോയതില്ലേ - എന്നുമെൻ കൊച്ചു വിരുന്നുമുറിയില്‍ ഞാന്‍ നിന്‍ കഴലൊച്ചയും കാത്തു നില്പൂ തൊഴുകൈത്തിരിനാളം നീട്ടിനിന്നെരിയുന്ന മെഴുതിരി ഞാന്‍ - കൊച്ചു മെഴുതിരി ഞാന്‍ കൈയില്‍ നീ തന്നൊരീ പാനപാത്രം കണ്ണുനീരാലേ നിറഞ്ഞു പോയി നിന്‍ വിരലാലൊന്നു തൊട്ടുവെങ്കില്‍ അതു- മുന്തിരിനീരായ് മാറുകില്ലേ മുന്തിരിനീരായ് മാറുകില്ലേ തൊഴുകൈത്തിരിനാളം നീട്ടിനിന്നെരിയുന്ന മെഴുതിരി ഞാന്‍ - കൊച്ചു മെഴുതിരി ഞാന്‍

Published by the catalogue editor. Rights remain with the original creators.