1966 · song 4

Paapathin Pushpangal

From Puthri

Credits

Singer
Kamukara
Lyricist
ONV Kurup
Composer
MB Sreenivasan

Lyrics

ഓ.. ഓ... ഓ....  പാപത്തിൻ പുഷ്പങ്ങൾ ഞെട്ടറ്റു വീണു പാടേ യവനിക വീണു - പാടേ യവനിക വീണു കേണു വിളിച്ചാലും കേൾക്കാത്ത ദൂരത്തിൽ പ്രാണന്റെ പൈങ്കിളി പാറിപ്പോയി ഒഴിയും മൺ കൂടുകൾ കൈ നീട്ടി വാങ്ങുവാൻ മിഴിനീരുമായ് ഭൂമി കാത്തു നില്പൂ പാപത്തിൻ പുഷ്പങ്ങൾ ഞെട്ടറ്റു വീണു പാടേ യവനിക വീണു - പാടേ യവനിക വീണു ഒരു തുള്ളിക്കണ്ണീരാൽ ഒരു ഗദ്ഗദത്താൽ തിരികെ വിളിക്കാൻ ആവില്ല ഒരു പാപനിമിഷത്തിൻ ശാപം വളർന്നു നിൻ അരുമക്കിടാങ്ങളെ ഹാ കവർന്നു പാപത്തിൻ പുഷ്പങ്ങൾ ഞെട്ടറ്റു വീണു പാടേ യവനിക വീണു - പാടേ യവനിക വീണു അറിയാത്ത തെറ്റുകൾ അരുതാത്ത മോഹങ്ങൾ അവരിന്നീ മണ്ണിലെറിഞ്ഞു പോയി പരമമാം ശാന്തിതൻ അജ്ഞാത തീരമേ പരിശുദ്ധാത്മാക്കൾക്ക് വഴിയൊരുക്കൂ - ഈ പരിശുദ്ധാത്മാക്കൾക്ക് വഴിയൊരുക്കൂ

Published by the catalogue editor. Rights remain with the original creators.