1966 · song 3

Kanpeeli

From Puthri

Credits

Singer
P Leela Kamukara
Lyricist
ONV Kurup
Composer
MB Sreenivasan

Lyrics

കണ്‍പീലി നനയാതെ പുഞ്ചിരി മായാതെ കണ്ണീര്‍ ചൊരിയേണം - കണ്ണീര്‍ ചൊരിയേണം ഒരു പെണ്ണായി മണ്ണില്‍ പിറന്നാല്‍ കണ്ണീര്‍ ചൊരിയേണം... കരളിന്റെ കുമ്പിളില്‍ നിറയുമാ കണ്ണുനീര്‍ അരുതാരും കാണരുതേ - കണ്ണുനീര്‍ അരുതാരും കാണരുതേ കണ്‍പീലി നനയാതെ പുഞ്ചിരി മായാതെ കണ്ണീര്‍ ചൊരിയേണം മാരിവില്‍ക്കൈകളെ മാടി വിളിക്കേണ്ടീ മാടപ്പിറാവുകളെ - ഒരു പൊന്നഴിക്കൂടാണീ ജന്മം കനിവറ്റ ബന്ധത്തിന്‍ കനികള്‍ തന്‍ കയ്പ്പെല്ലാം മധുരമായ് നുകരേണം - കയ്പ്പെല്ലാം മധുരമായ് നുകരേണം കണ്‍പീലി നനയാതെ പുഞ്ചിരി മായാതെ കണ്ണീര്‍ ചൊരിയേണം എന്തെന്തു മോഹങ്ങള്‍ എത്രയോ സ്വപ്നങ്ങള്‍ വിങ്ങിക്കരഞ്ഞാലും - മണിപ്പൊന്‍വീണ മീട്ടി വരേണം മണിവീണ മീട്ടുമ്പോള്‍ മനതാരിന്‍ നൊമ്പരം വിരലുകളറിയരുതേ - നൊമ്പരം വിരലുകളറിയരുതേ കണ്‍പീലി നനയാതെ പുഞ്ചിരി മായാതെ കണ്ണീര്‍ ചൊരിയേണം - ഒരു പെണ്ണായി  മണ്ണില്‍ പിറന്നാല്‍ കണ്ണീര്‍ ചൊരിയേണം...

Published by the catalogue editor. Rights remain with the original creators.