1966 · song 2

Kaattupoovin Kalyaanathinu

From Puthri

Credits

Singer
KJ Yesudas
Lyricist
ONV Kurup
Composer
MB Sreenivasan

Lyrics

ഓ... ഓ...  കാട്ടുപൂവിന്‍ കല്യാണത്തിനു പാട്ടു പാടും മൈനകളേ കൂട്ടു വരുമോ - കൂട്ടു വരുമോ കൂട്ടു വരുമൊ നാളെ ഞങ്ങടെ നാട്ടിലുണ്ടൊരു കല്യാണം നാട്ടിലുണ്ടൊരു കല്യാണം   കാട്ടുപൂവിന്‍ കല്യാണത്തിനു പാട്ടു പാടും മൈനകളേ വെള്ളിമേഘപ്പട്ടു വിരിച്ചൊരു പള്ളിമേടപ്പന്തലില് മന്ത്രകോടിയുമുടുത്തു വരുമെന്‍ കണ്മണിയാളുടെ കല്യാണം   കാട്ടുപൂവിന്‍ കല്യാണത്തിനു പാട്ടു പാടും മൈനകളേ ആറ്റുവഞ്ചിപൂവുകള്‍ കോര്‍ക്കും കാട്ടുചോലേ - പൂഞ്ചോലേ ഓട്ടമെന്തിനു നാളെ നിന്നുടെ വീട്ടിലാരുടെ കല്യാണം വീട്ടിലാരുടെ കല്യാണം  കാട്ടുപൂവിന്‍ കല്യാണത്തിനു പാട്ടു പാടും മൈനകളേ നാണമെന്തേ ഓ... നാണമെന്തെ നീയെന്നമ്പിളി നാളെ രാവില്‍ പോരേണം പാലു വേണം പനിനീര്‍വേണം പാലപ്പൂവണി വിരി വേണം  കാട്ടുപൂവിന്‍ കല്യാണത്തിനു പാട്ടു പാടും മൈനകളേ കൂട്ടു വരുമോ - കൂട്ടു വരുമോ കൂട്ടു വരുമൊ നാളെ ഞങ്ങടെ നാട്ടിലുണ്ടൊരു കല്യാണം നാട്ടിലുണ്ടൊരു കല്യാണം   കാട്ടുപൂവിന്‍ കല്യാണത്തിനു പാട്ടു പാടും മൈനകളേ

Published by the catalogue editor. Rights remain with the original creators.