1966 · song 1

Kaanaan Kothichenne

From Puthri

Credits

Singer
S Janaki
Lyricist
ONV Kurup
Composer
MB Sreenivasan

Lyrics

ആ... ആ‍... ആ...  കാണാൻ കൊതിച്ചെന്നെ കാത്തു കാത്തിരുന്നൊരു കള്ളനെവിടെ  - എവിടെ (2) കാണാമറയത്ത് പാർത്തു പാർത്തിരിക്കുന്ന കള്ളനെവിടെ - എവിടെ ഓ...(കാണാൻ..) കൈവള ചിരിച്ചില്ല കാൽത്തള മിണ്ടിയില്ല കാലൊച്ച പോലുമാരും കേട്ടില്ല (2) കൈതപ്പൂ ചൂടിയില്ല കാനനവീഥിയിലെ കാറ്റുകൾ പോലും ഏതുമറിഞ്ഞില്ല  കാണാൻ കൊതിച്ചെന്നെ കാത്തു കാത്തിരുന്നൊരു കള്ളനെവിടെ  - എവിടെ  കണ്ടു കണ്ടിരിക്കുവാൻ കഥ പറഞ്ഞിരിക്കുവാൻ നെഞ്ചിലുണ്ടൊരു മോഹം - ഒരു മോഹം - ഈ നെഞ്ചിലുണ്ടൊരു മോഹം (കണ്ടു.. ) എങ്കിലും പിണക്കമാണെന്നടുത്തവന്‍ വന്നാൽ മിണ്ടുകില്ലാ - ഞാൻ മിണ്ടുകില്ലാ  കാണാൻ കൊതിച്ചെന്നെ കാത്തു കാത്തിരുന്നൊരു കള്ളനെവിടെ  - എവിടെ

Published by the catalogue editor. Rights remain with the original creators.