Christian Brothers poster

2011 · song 1

Kannum

Credits

Singer
Shankar Mahadevan Shweta Mohan
Lyricist
Kaithapram
Composer
Deepak Dev

Lyrics

സയ്യാവേ സയ്യാവേ സയ്യാവേ സയ്യാവേ സയ്യാവേ സയ്യാവേ സയ്യാവേ സയ്യാവേ കണ്ണും കണ്ണും നെഞ്ചിൽ സ്വപ്നക്കൂടൊരുക്കുന്നൂ മൗനം പോലും മെല്ലേ സ്നേഹം കൈമാറുന്നൂ മഞ്ഞിൻ തൂവൽത്തുമ്പിൽ സൂര്യൻ ചിന്നിമായുന്നൂ തമ്മിൽത്തമ്മിൽ നമ്മൾ മോഹത്തേരേറുന്നൂ എത്ര ജന്മങ്ങളിൽ എത്ര സ്വപ്നങ്ങളിൽ എത്രനാളായ‌് കൊതിച്ചുഞാനീ നിമിഷം സയ്യാവേ സയ്യാവേ സയ്യാവേ സയ്യാവേ (കണ്ണും കണ്ണും - സ്നേഹം കൈമാറുന്നൂ) പണ്ടേതോ രാജ്യത്തെ രാജകുമാരിയ്ക്ക് മന്ത്രികുമാരനോടിഷ്ടമായി കാണുവാൻ പോലും അനുവാദമില്ലെന്നാലും ആരോധനയോടവളിരുന്നൂ പ്രേമയാമങ്ങളിൽ ഇരുഹൃദയങ്ങളും ഒന്നിച്ചുചേരാനായ് തപസ്സിരുന്നു സയ്യാവേ സയ്യാവേ സയ്യാവേ സയ്യാവേ (കണ്ണും കണ്ണും - സ്നേഹം കൈമാറുന്നൂ) ആദ്യാനുരാഗത്തിൽ ആതിരപ്പൊയ്കയിൽ ആവണിത്തെന്നലായ് അവരലഞ്ഞൂ അവരുടെ സ്നേഹം മോഹനസന്ധ്യയിൽ മോഹസിന്ദൂരം ചാർത്തിനിന്നൂ രാസയാമങ്ങൾതൻ സാന്ദ്രനിമിഷങ്ങളിൽ സ്വരരാഗലയരാവിൻ സ്വയംവരമായ് സയ്യാവേ സയ്യാവേ സയ്യാവേ സയ്യാവേ കണ്ണും കണ്ണും നെഞ്ചിൽ സ്വപ്നക്കൂടൊരുക്കുന്നൂ മൗനം പോലും മെല്ലേ സ്നേഹം കൈമാറുന്നൂ എത്ര ജന്മങ്ങളിൽ എത്ര സ്വപ്നങ്ങളിൽ എത്രനാളായ‌് കൊതിച്ചുഞാനീ നിമിഷം സയ്യാവേ സയ്യാവേ സയ്യാവേ സയ്യാവേ സയ്യാവേ സയ്യാവേ സയ്യാവേ സയ്യാവേ സയ്യാവേ സയ്യാവേ സയ്യാവേ സയ്യാവേ

Published by the catalogue editor. Rights remain with the original creators.