1966 · song 6

Muthe Nammude Muttathum

From Priyathama

Credits

Singer
P Leela
Lyricist
Sreekumaran Thampi
Composer
Br Lakshmanan

Lyrics

മുത്തേ നമ്മുടെ മുറ്റത്തും  മുത്തുക്കുടകളുയര്‍ന്നല്ലോ ഓണം വന്നൂ - ഓണം വന്നൂ  നമ്മുടെ വീട്ടിലും ഓണപ്പൂക്കള്‍ വിരിഞ്ഞല്ലോ (മുത്തേ.. ) അച്ഛനയച്ചൊരു കുപ്പായം ആയിരം പൂവുള്ള കുപ്പായം അല്ലിപ്പൂമെയ്യണിയുമ്പം  അമ്മയ്ക്കുള്ളില്‍ തിരുവോണം അമ്മയ്ക്കുള്ളില്‍ തിരുവോണം (മുത്തേ.. ) കടലിന്നക്കരെയാണേലും കരളിലിരിപ്പുണ്ടെപ്പോഴും എന്നും സ്വപ്നം കാണുന്നു എന്നും കണ്ണുകള്‍ നനയുന്നു എന്നും കണ്ണുകള്‍ നനയുന്നു (മുത്തേ.. ) പനിനീര്‍വഴിയും നിന്മിഴിയില്‍ പതുങ്ങിനില്‍പ്പൂ നിന്നച്ഛന്‍ അമ്മയ്ക്കീ പൊന്മുഖമെന്നും അച്ഛനെ നോക്കും കണ്ണാടി അച്ഛനെ നോക്കും കണ്ണാടി (മുത്തേ.. )

Published by the catalogue editor. Rights remain with the original creators.