2011 · song 4
Onaveyil
Credits
- Singer
-
MG Sreekumar
Sony Sai
Sudheesh
- Lyricist
-
Rafeeq Ahamed
- Composer
- Afsal Yusuf
Lyrics
പടിഞ്ഞാറ്റേ കുഞ്ഞാഞ്ഞ കൊളമ്പേന്ന് വന്നോടീ
പാടത്തും കടവത്തും കാഞ്ചീനെ കണ്ടില്ല
മണ്ണാറശാലയിലിന്നായില്യം നാളല്ലോ..
കാഞ്ചീടേ നാളും ആയില്യമാണല്ലോ...
പെണ്ണവിടേ പോയിട്ടില്ലല്ലോ... പിന്നെവിടെപ്പോയി
പെണ്ണവിടേ പോയിട്ടില്ലല്ലോ... പിന്നെവിടെപ്പോയി
ഓണവെയിൽ ഓളങ്ങളിൽ താലികെട്ടും നേരം
മറിമാൻകിടാവേ നീയകലെ മാറിനിൽക്കണതെന്തേ (2)
നേരം പോയെന്റെ തേവരെ
കോലം പോയെന്റെ തോഴരേ..
കളിവാക്കും ഒളിനോക്കും മാറ്റി പൊന്നേ വന്നാട്ടേ...
ഓണവെയിൽ ഓളങ്ങളിൽ താലികെട്ടും നേരം
മറിമാൻകിടാവേ നീയകലെ മാറിനിൽക്കണതെന്തേ
കനവുകൾ കോരി നീ നിനവുകൾ തേവി നീ
പുലരാറായതും കാണാതെന്തേ പോയ്
നനവുകളൂറിടും മധുരമൊരൊർമ്മയിൽ...
മറവിയിലാണ്ടുപോയ് താനെ നിന്നു ഞാൻ
വിജനമീ വീഥിയിൽ പലകുറി നിന്നു ഞാൻ...
പ്രിയതരസൗരഭം നെഞ്ചിൽ തെന്നൽ വാരിത്തൂകി
ഓണവെയിൽ ഓളങ്ങളിൽ താലികെട്ടും നേരം
മറിമാൻകിടാവേ നീയകലെ മാറിനിൽക്കണതെന്തേ
ഓളം തല്ലും കായലിൽ.. ഓടിവള്ളമെന്നെ നീ
ഒരുകളിവാക്കുകൊണ്ട് കെട്ടിയിട്ടല്ലോ...
വാനംതേടും ചില്ലകൾ... കാറ്റിൽ ചായും വേളയിൽ
മതിമറന്നാടുവാൻ ഊഞ്ഞാലിട്ടു നീ...
ഒരു മകരരാവിൻ നെഞ്ചിൽ... നിറകതിരു ചാഞ്ഞിടുമ്പോൾ
കുളിരോടെ ചെറുകൂട്ടിൽ നമ്മൾ തമ്മിൽ... തമ്മിൽ ഒന്നായ് ചേരും
ഓണവെയിൽ ഓളങ്ങളിൽ താലികെട്ടും നേരം
മറിമാൻകിടാവേ നീയകലെ മാറിനിൽക്കണതെന്തേ
ഹ ...നേരം പോയെന്റെ തേവരെ
കോലം പോയെന്റെ തോഴരേ..
കളിവാക്കും ഒളിനോക്കും മാറ്റി പൊന്നേ വന്നാട്ടേ...
ഓണവെയിൽ ഓളങ്ങളിൽ താലികെട്ടും നേരം
മറിമാൻകിടാവേ നീയകലെ മാറിനിൽക്കണതെന്തേ
Published by the catalogue editor. Rights remain with the original creators.