1966 · song 4

Kannaadikkadappurathu

From Priyathama

Credits

Singer
LR Eeswari
Lyricist
Sreekumaran Thampi
Composer
Br Lakshmanan

Lyrics

കണ്ണാടിക്കടപ്പുറത്ത് കാറ്റു കൊള്ളാൻ വന്നവരേ വെടി പറയുന്നേരത്തല്പം ചുടുകടല കൊറിച്ചാട്ടേ ചുടുകടലേ....ചുടുകടലേ....ചുടുകടലേ.... കടലേ...കടലേ.. (കണ്ണാടി..) കണ്മുനയാൽ കല്ലെറിയുന്നു കരളുകളിൽ മുറിവേൽക്കുന്നു പെണ്മണികൾ വല വീശുന്നു ആൺമീനുകൾ അതിൽ വീഴുന്നു  (കണ്ണാടി..) ജാലത്താൽ പലരും ബീച്ചിൽ ജാതകങ്ങൾ കൈമാറുന്നു കടലമ്മയ്ക്കതു കാണുമ്പോൾ കരളാകെ ചിരി പൊട്ടുന്നു (കണ്ണാടി..) മാനത്തിലു മിഴിയും നട്ട് മനക്കോട്ട കെട്ടുന്നവരേ പാലാഴിത്തിരകളിൽ മുങ്ങി പകലോനും മറയാനായ് (കണ്ണാടി...)

Published by the catalogue editor. Rights remain with the original creators.