1966 · song 3

Kanavil Vannen

From Priyathama

Credits

Singer
P Susheela
Lyricist
Sreekumaran Thampi
Composer
Br Lakshmanan

Lyrics

കനവില്‍ .... കനവില്‍ വന്നെന്‍ കവിളിണ തഴുകിയ  കരതലമേതു സഖീ (2) കണ്ണുതുറന്നപ്പോഴും കരളില്‍ - പുളകം തിങ്ങി സഖീ (2) (കനവില്‍ ‍...) കാണാതകലെയിരുന്നവനെന്നെ കരയിക്കുകയല്ലേ (2) കണ്ണടയുമ്പോള്‍ വന്നവനെന്നെ കളിയാക്കുകയല്ലേ - കളിയാക്കുകയല്ലേ (കനവില്‍ ...) കരവലയത്തില്‍ ഒതുങ്ങാന്‍ ദാഹം കഥ കേള്‍ക്കാന്‍ മോഹം കാവ്യമനോഹര മന്ദസ്മേരം കാണാനുള്‍ക്കുതുകം - കാണാനുള്‍ക്കുതുകം (കനവില്‍ ...)

Published by the catalogue editor. Rights remain with the original creators.