1966 · song 2
Jeevitham Oru Kochu
Credits
- Singer
-
PB Sreenivas
- Lyricist
-
Sreekumaran Thampi
- Composer
- Br Lakshmanan
Lyrics
ജീവിതം... ഒരു കൊച്ചു കിലുക്കാം പെട്ടി
ജീവിതമൊരു കൊച്ചു കിലുക്കാം പെട്ടി
ജീവിതമൊരു കൊച്ചു കിലുക്കാം പെട്ടി
വിധിയെന്ന കളിക്കുട്ടി വിരലുകൾ കൊണ്ടു തട്ടി-
ക്കിലുക്കിക്കളിക്കുമൊരു കിലുക്കാം പെട്ടി
ജീവിതമൊരു കൊച്ചു കിലുക്കാം പെട്ടി
ജീവിതമൊരു കൊച്ചു കിലുക്കാം പെട്ടി
കിലുക്കാം പെട്ടിയിലെ കിങ്ങിണിപ്പെട്ടിയിലെ
കുന്നിക്കുരുക്കളല്ലോ നമ്മൾ
കിലുക്കാം പെട്ടിയിലെ കിങ്ങിണിപ്പെട്ടിയിലെ
കുന്നിക്കുരുക്കളല്ലോ നമ്മൾ
എവിടേക്കെന്നില്ലാതെ എന്തിനെന്നില്ലാതെ
ഇടറിക്കറങ്ങുന്നു നമ്മൾ
ഇടറിക്കറങ്ങുന്നു നമ്മൾ
ജീവിതമൊരു കൊച്ചു കിലുക്കാം പെട്ടി
ജീവിതമൊരു കൊച്ചു കിലുക്കാം പെട്ടി
കളിക്കുട്ടി കയ്യിളക്കിച്ചിരിക്കുമ്പോഴൊക്കെയും
കുന്നിക്കുരുക്കൾ നമ്മൾ നടുങ്ങീടുന്നു
കളിക്കുട്ടി കയ്യിളക്കിച്ചിരിക്കുമ്പോഴൊക്കെയും
കുന്നിക്കുരുക്കൾ നമ്മൾ നടുങ്ങീടുന്നു
ഒരുമിച്ചു കഴിഞ്ഞവർ പലവഴി പിരിയുന്നു
മിഴിനീരിൽ ബന്ധങ്ങളലിഞ്ഞിടുന്നു
മിഴിനീരിൽ ബന്ധങ്ങളലിഞ്ഞിടുന്നു
ജീവിതമൊരു കൊച്ചു കിലുക്കാം പെട്ടി
ജീവിതമൊരു കൊച്ചു കിലുക്കാം പെട്ടി
വിധിയെന്ന കളിക്കുട്ടി വിരലുകൾ കൊണ്ടു തട്ടി-
ക്കിലുക്കിക്കളിക്കുമൊരു കിലുക്കാം പെട്ടി
ജീവിതമൊരു കൊച്ചു കിലുക്കാം പെട്ടി
ജീവിതമൊരു കൊച്ചു കിലുക്കാം പെട്ടി
Published by the catalogue editor. Rights remain with the original creators.