1966 · song 7

Pandoru Raajyathe

Credits

Singer
S Janaki
Lyricist
Vayalar
Composer
MS Baburaj

Lyrics

പണ്ടൊരു രാജ്യത്തൊരു  രാജ്യത്തൊരു രാജകുമാരി പഞ്ചമിരാവിൽ പൊന്നും  തൊട്ടിലിലാടിയുറങ്ങി  (പണ്ടൊരു... ) ആയിരമോമൽക്കണ്ണുകളോടെ അമ്മയടുക്കലിരുന്നു അമ്മയ്ക്കൊരു മകളല്ലിപ്പൂമകള - വളൊരു കുസൃതിക്കാരി  (പണ്ടൊരു... ) അങ്ങനെയങ്ങനെയന്നൊരു രാത്രിയിൽ അമ്മയുറങ്ങിപ്പോയി കർക്കടകക്കരിമുകിലുകളവളെ കറുത്ത വാവിനു നൽകി  (പണ്ടൊരു... ) മാനത്തമ്മയുറക്കമുണർന്നൂ മകളെത്തേടിയലഞ്ഞൂ കറുത്ത വാവിൻ കല്ലറയിങ്കൽ കണ്മണി നിന്നു കരഞ്ഞൂ അടുത്തു രാത്രിയിൽ മകളുടെ പുഞ്ചിരി യമ്മയൊത്തിരി കണ്ടൂ കറുത്ത മതിലിനു മീതേ മകളുടെ മണിക്കിരീടം കണ്ടൂ  പണ്ടൊരു രാജ്യത്തൊരു  രാജ്യത്തൊരു രാജകുമാരി പഞ്ചമിരാവിൽ പൊന്നും  തൊട്ടിലിലാടിയുറങ്ങി

Published by the catalogue editor. Rights remain with the original creators.