Adaminte Makan Abu(ആദാമിന്റെ മകൻ അബു) poster

2011 · song 2

Kinaavinte Minaarathil [M]

Credits

Singer
Hariharan
Lyricist
Rafeeq Ahamed
Composer
Ramesh Narayan

Lyrics

കിനാവിന്റെ മിനാരത്തിൽ ഇരിക്കും പ്രാവേ കതിർമണി ഉതിർമണി ഒരുക്കുന്നോ നീ ചെറുതൂവൽ ചിറകാലെ അനന്തമാം നീലവാനം അളക്കാനും കൊതിക്കുന്നു മണിപ്പിറാവേ കിനാവിന്റെ മിനാരത്തിൽ ഇരിക്കും പ്രാവേ... വെയിൽച്ചീളുകൾ വെള്ളി മണല്‍പ്പായയിൽ വെയിൽച്ചീളുകൾ വെള്ളി മണല്‍പ്പായയിൽ മനസ്സിലാശ കോർത്തു വച്ച മണികളെന്ന പോൽ ജപമാലയാകവേ... തുണയാകുമോ വരം... കിനാവിന്റെ മിനാരത്തിൽ ഇരിക്കും പ്രാവേ കതിർമണി ഉതിർമണി ഒരുക്കുന്നോ നീ... കിനാപ്പീലികൾ കൊച്ചു നിലാത്തുണ്ടുകൾ കിനാപ്പീലികൾ കൊച്ചു നിലാത്തുണ്ടുകൾ കരളിനുള്ളിൽ കൂട്ടിവച്ച പവിഴമുത്തുകൾ തിരമാലപോലവേ കുതികൊള്ളുമേ മനം... കിനാവിന്റെ മിനാരത്തിൽ ഇരിക്കും പ്രാവേ കതിർമണി ഉതിർമണി ഒരുക്കുന്നോ നീ ചെറുതൂവൽ ചിറകാലെയിയനന്തമാം നീലവാനം അളക്കാനും കൊതിക്കുന്നു മണിപ്പിറാവേ കിനാവിന്റെ മിനാരത്തിൽ ഇരിക്കും പ്രാവേ...

Published by the catalogue editor. Rights remain with the original creators.