1966 · song 5

Maramaaya Maramokke

Credits

Singer
Chorus Prema
Lyricist
Vayalar
Composer
MS Baburaj

Lyrics

മരമായ മരമൊക്കെ തളിരിട്ടു പൂവിട്ടു മലയാളം പൊന്നോണപ്പൂവിട്ടു മലയാളം പൊന്നോണപ്പൂവിട്ടു വെള്ളാമ്പൽപ്പൊയ്കയിലും വെള്ളാരം കുന്നിലും അല്ലിപ്പൂന്തുമ്പികൾ വട്ടമിട്ടു അല്ലിപ്പൂന്തുമ്പികൾ വട്ടമിട്ടു ഒന്നാകും കുന്നിന്മേൽ അമ്പലക്കുന്നിന്മേൽ ഒന്നല്ല പത്തല്ല പൊന്നിലഞ്ഞി (2) ആ പൂ ഈ പൂ ആയിരം പൂ ചൂടി ആടണം പാടണം തോഴിമാരേ (2) - നൃത്ത മാടണം പാടണം തോഴിമാരേ  മരമായ മരമൊക്കെ തളിരിട്ടു പൂവിട്ടു മലയാളം പൊന്നോണപ്പൂവിട്ടു മലയാളം പൊന്നോണപ്പൂവിട്ടു പന്തലലങ്കാരം പോരാഞ്ഞിട്ടോ ചന്ദനത്താമ്പാളം കിട്ടാഞ്ഞിട്ടോ (2) മന്ദാരപ്പൂക്കളം പോരാഞ്ഞിട്ടോ എന്തെന്റെ തുമ്പീ തുള്ളാത്തൂ (2) - നീ എന്തെന്റെ തുമ്പീ തുള്ളാത്തൂ മരമായ മരമൊക്കെ തളിരിട്ടു പൂവിട്ടു മലയാളം പൊന്നോണപ്പൂവിട്ടു മലയാളം പൊന്നോണപ്പൂവിട്ടു പൊന്നോണക്കോടിയുടുത്തും കൊണ്ടേ - തങ്ക ക്കിങ്ങിണിയരമണി ചാർത്തിക്കൊണ്ടേ മംഗല്യത്തട്ടവുമായ് മാവേലിപ്പാട്ടുമായ് മലയാളിപ്പെണ്ണേയൊരുങ്ങൊരുങ്ങ് മലയാളിപ്പെണ്ണേയൊരുങ്ങൊരുങ്ങ് മരമായ മരമൊക്കെ തളിരിട്ടു പൂവിട്ടു മലയാളം പൊന്നോണപ്പൂവിട്ടു മലയാളം പൊന്നോണപ്പൂവിട്ടു

Published by the catalogue editor. Rights remain with the original creators.