Credits

Singer
Manjari Vijay Yesudas
Lyricist
Kaithapram
Composer
Sajan Madhav

Lyrics

തേനുണ്ടോ പൂവേ മണമുണ്ടോ കാറ്റേ പാട്ടുണ്ടോ ചുണ്ടിൽ കിളിയേ തേനുണ്ടെൻ  ചുണ്ടിൽ പാട്ടുണ്ടെൻ നെഞ്ചിൽ പോരാമോ കരളേ കൂടേ തീരാമോഹം കനവുകളിൽ തീരാദാഹം നിനവുകളിൽ എന്തൊരുന്മാദം എന്തൊരാവേശം നിന്നെ അറിയാൻ നിന്നോടലിയാൻ നിന്റെ അഴകിലൊഴുകാൻ തേനുണ്ടെൻ  ചുണ്ടിൽ പാട്ടുണ്ടെൻ നെഞ്ചിൽ പോരാമോ കരളേ കൂടേ ഉം..ഉം.. കണ്ടില്ല ഞാനിതു വരെ കണ്ടില്ല  ഞാൻ നിന്നഴകിൻ അല ഞൊറികൾ കണ്ടില്ല ഞാൻ കേട്ടില്ല ഞാൻ ഇതുവരെ കേട്ടില്ല ഞാൻ ഈ സ്വരവും ഈ ലയവും കേട്ടില്ല ഞാൻ യമുനയിലൂടെ യുഗയുഗമായ് ഞാൻ തേടുകയല്ലോ പ്രണയപരാഗങ്ങൾ പ്രണയപരാഗമാം പരിഭവമോ നിൻ മൗനങ്ങളിൽ സംഗീതമായ് ആ രാഗമെൻ അനുരാഗമായ് തേനുണ്ടോ പൂവേ മണമുണ്ടോ കാറ്റേ പാട്ടുണ്ടോ ചുണ്ടിൽ കിളിയേ... പാടാൻ വരൂ തംബുരു മീട്ടാൻ വരൂ മാനസമാം വനികയിൽ നീ ആടാൻ വരൂ കൂട്ടായ് വരാം സുന്ദരയാമങ്ങളിൽ വെണ്ണിലവിൻ പാൽ മഴയായ് പെയ്യാൻ വരാം സരയൂവിലൂടെ ജന്മങ്ങളിലെ പ്രണയവുമായ് ഞാൻ നിന്നെ തഴുകി വരാം എന്തിനു വേറൊരു ചന്ദ്രിക വിണ്ണിൽ ഈ പുഞ്ചിരി പൂത്തിങ്കളില്ലേ നിൻ മാനസം നീലാമ്പലല്ലേ (തേനുണ്ടോ പൂവേ ....)

Published by the catalogue editor. Rights remain with the original creators.