1966 · song 3

Kakka Kondu

Credits

Singer
PB Sreenivas B Vasantha
Lyricist
Vayalar
Composer
MS Baburaj

Lyrics

കക്ക കൊണ്ടു കടല്‍മണ്ണ് കൊണ്ടു കളിവീടുവെച്ചതെവിടേ - പണ്ടു  കളിവീടുവെച്ചതെവിടേ കടലെടുത്തു പോയ് -കടലെടുത്തു പോയീ കൈതയോല തളിരോലകൊണ്ടു കളിവഞ്ചി തീര്‍ത്തതെവിടേ കളിവഞ്ചി തീര്‍ത്തതെവിടേ കാറ്റടിച്ചു പോയ് - കാറ്റടിച്ചു പോയീ തിരമാല കാലിലിടുവിച്ചു തന്ന  പവിഴച്ചിലങ്കയെവിടേ - പവിഴച്ചിലങ്കയെവിടേ തീരത്തുതിര്‍ന്നുപോയീ - തീരത്തുതിര്‍ന്നുപോയീ കനകക്കിനാക്കള്‍ തിരിയിട്ടു തന്ന കര്‍പൂരദീപമെവിടേ - കര്‍പൂരദീപമെവിടേ കാറ്റില്‍ പൊലിഞ്ഞു പോയീ  കാറ്റില്‍ പൊലിഞ്ഞു പോയീ കക്ക കൊണ്ടു കടല്‍മണ്ണ് കൊണ്ടു കളിവീടുവെച്ചതെവിടേ പണ്ടു  കളിവീടുവെച്ചതെവിടേ കടലെടുത്തു പോയ് -കടലെടുത്തു പോയീ കതിര്‍മണ്ഡപത്തിലണിയാന്‍ കൊരുത്ത കല്യാണമാലയെവിടേ- കല്യാണമാലയെവിടേ കതിര്‍മണ്ഡപത്തിലണിയാന്‍ കൊരുത്ത കല്യാണമാലയെവിടേ  വാടിക്കൊഴിഞ്ഞുപോയീ - വാടിക്കൊഴിഞ്ഞുപോയീ  മനസ്സിനകത്തു മലരിട്ടുനിന്നൊരനുരാഗപുഷ്പമെവിടേ അനുരാഗപുഷ്പമെവിടേ പൂജയ്ക്കെടുത്തു പോയീ - പൂജയ്ക്കെടുത്തു പോയീ കക്ക കൊണ്ടു കടല്‍മണ്ണ് കൊണ്ടു കളിവീടുവെച്ചതെവിടേ - പണ്ടു കളിവീടുവെച്ചതെവിടേ എവിടേ - എവിടേ - എവിടേ കടലെടുത്തു പോയ് - കടലെടുത്തു പോയീ

Published by the catalogue editor. Rights remain with the original creators.