1966 · song 1

Geethe Hridayasakhi

Credits

Singer
PB Sreenivas
Lyricist
Vayalar
Composer
MS Baburaj

Lyrics

ഗീതേ.. ഹൃദയസഖീ ഗീതേ ഗീതേ..ഗീതേ..  കാറ്റിലാരോ കൊളുത്തിവച്ചൊരു കാർത്തികദീപമാണു നീ  കണ്ണുനീരിൻ ചുഴിയിൽ വീണൊരു  കൽപകത്തളിരാണുനീ  - ഗീതേ ഹൃദയസഖീ ഗീതേ  പ്രാണനാളം പുകഞ്ഞു കത്തുന്ന പാവകജ്വാലയാണു നീ  കാത്തിരുന്ന മുരളി കാണാത്ത  ഗാനമാധുരിയാണു നീ - ഗീതേ ഹൃദയസഖീ ഗീതേ  സ്നേഹസിന്ധു കടഞ്ഞു കിട്ടിയ ദേവനന്ദിനിയാണു നീ  മോഹഭംഗങ്ങൾ കൊണ്ടു തീർത്തൊരു  സാലഭഞ്ജികയാണു നീ - ഗീതേ ഹൃദയസഖീ ഗീതേ  ഭ്രാന്തെടുത്തൊരു തെന്നൽവീശിയ പാതിരാമലരാണു നീ  വീണപൂവെ വസന്തപൗണ്ണമി  വീണ്ടുമൊന്നു വിടർത്തുമോ  നിന്നെ വീണ്ടുമൊന്നു വിടർത്തുമോ  ഗീതേ - ഹൃദയസഖീ ഗീതേ കാറ്റിലാരോ കൊളുത്തിവച്ചൊരു കാർത്തികദീപമാണു നീ  കണ്ണുനീരിൻ ചുഴിയിൽ വീണൊരു  കൽപകത്തളിരാണുനീ  - ഗീതേ ഹൃദയസഖീ ഗീതേ  ഗീതേ... ഗീതേ ...

Published by the catalogue editor. Rights remain with the original creators.