Thanthonni( താന്തോന്നി ) poster

2010 · song 1

Aakaashamariyaathe

Credits

Singer
KJ Yesudas
Lyricist
Gireesh Puthenchery
Composer
Thej Mervin

Lyrics

ആകാശമറിയാതെ സൂര്യനായുണരുന്നു അമ്മേ നിന്നെ കണി കാണുവാൻ അലയാഴിയറിയാതെ കടലാഴമൊഴുകുന്നു അമ്മേ നിന്നെ താരാട്ടുവാൻ ഒന്നും മിണ്ടാതെ നിൻ നെഞ്ചിൽ പാൽ തേടുന്നു പൈക്കിടാവു പോലെ എന്റെ കുറുമ്പിന്റെ കുറുമണി കുസൃതികൾ (ആകാശമറിയാതെ...) അമ്മേ അലിവിൻ പൊന്നാമ്പലേ നീ  നിലവിന്റെ പാൽക്കുമ്പിളായി മഴയുടെ മർമ്മരമായി പൊഴിയാ മിഴി തോരാതെ നീയെന്നിൽ പകരുമീ സൗരഭം നിറമെഴും സൗഹൃദം (ആകാശമറിയാതെ...) അമ്മേ ഒഴുകും പുണ്യാഹമേ നീ എരിയുന്ന വിൺ താരമോ ഉരുകുന്ന മെഴുതിരിയോ പതിയെ പറയുന്നു നീ പരിഭവമായി വെറുതെയീ യാത്രയിൽ ശ്രുതിയിടാൻ മാത്രമായ് (ആകാശമറിയാതെ...)

Published by the catalogue editor. Rights remain with the original creators.