1966 · song 4

Gaanavum Layavum Neeyalle

Credits

Singer
P Leela ML Vasanthakumari
Lyricist
P Bhaskaran
Composer
V Dakshinamoorthy

Lyrics

ഗാനവും ലയവും നീയല്ലോ ആനന്ദകാരിണീ സംഗീത രൂപിണീ  ഗാനവും ലയവും നീയല്ലോ ആനന്ദകാരിണീ സംഗീത രൂപിണീ  വീണയിൽ സ്വരം നീയേ വാക്കിൽ ധ്വനി നീയേ മാനസത്തിൻ മധുരകല്പന നീയേ നാദബ്രഹ്മമേ നീ കനിഞ്ഞാൽ ഏതു നരകവും സ്വർഗ്ഗമായ് തീരുമല്ലോ  ഗാനവും ലയവും നീയല്ലോ ആനന്ദകാരിണീ സംഗീത രൂപിണീ  ശബ്ദസാഗരത്തിലെ സപ്തസ്വരകന്യമാർ നൃത്തം നടത്തിടുന്ന മണിവേദിയിൽ വാണരുളീടുന്ന വാണീ കലാറാണീ ജ്ഞാനവും മോക്ഷവും നീയല്ലോ  ഗാനവും ലയവും നീയല്ലോ ആനന്ദകാരിണീ സംഗീത രൂപിണീ  പലരാഗ പരിവേഷ ഭൂഷയണിഞ്ഞും സുരലോക സുഖമേകും ഭാഷ മൊഴിഞ്ഞും കരകാണാക്കടലാകും അംബികേ - നിന്റെ കരുണതൻ ഒരുതുള്ളി വരമായ് നൽകൂ  ഗാനവും ലയവും നീയല്ലോ ആനന്ദകാരിണീ സംഗീത രൂപിണീ  ഗാനവും ലയവും നീയല്ലോ ആനന്ദകാരിണീ സംഗീത രൂപിണീ

Published by the catalogue editor. Rights remain with the original creators.