1966 · song 3

Atham Pathinu

Credits

Singer
LR Eeswari Chorus
Lyricist
P Bhaskaran
Composer
V Dakshinamoorthy

Lyrics

അത്തം പത്തിനു പൊന്നോണം പുത്തരി കൊയ്തൊരു കല്യാണം ചാഞ്ചക്കം ചാഞ്ചക്കം ചാഞ്ചാട്ടം ചന്ദനക്കൊമ്പത്തു ചാഞ്ചാട്ടം (അത്തം... ) താമരമലരില്‍ തുള്ളും തുമ്പി തംബുരു മീട്ടാന്‍ കമ്പിയിണക്കി ഓടിയോടി വരുന്നൊരു ചോലകള്‍ ഓളക്കൈയ്യാല്‍ താളം കൊട്ടീ താളം കൊട്ടീ  (അത്തം... ) കാനന മലരണി വല്ലിക്കുടിലുകള്‍ ഓണക്കളിക്കു കിങ്ങിണി കെട്ടി സ്വര്‍ണ്ണവളകള്‍ അണിയും കൈയ്യാല്‍ പൊന്നശോകം മുദ്രകള്‍ കാട്ടീ മുദ്രകള്‍ കാട്ടീ  (അത്തം... ) മഴവില്ലിന്‍ ഊഞ്ഞാലാടും മധുമാസ സന്ധ്യകള്‍ പോലെ ആടാം പാടാം പെൺകൊടിമാരേ ആഗതമായ് തിരുവോണം - ആഹാ ആഗതമായ് തിരുവോണം (അത്തം... )

Published by the catalogue editor. Rights remain with the original creators.