Punyam Aham( പുണ്യം അഹം ) poster

2010 · song 1

Ishtangalokkeyum

Credits

Singer
KS Chithra
Lyricist
Nedumudi Harikumar
Composer
Isaac Thomas Kottukapally

Lyrics

ഇഷ്ടങ്ങൾ ഒക്കെയും ദുഃഖങ്ങളാകുന്ന സ്വപ്നസഞ്ചാരത്തുരുത്തിൽ ഒറ്റയ്ക്കിരുന്നു ഞാൻ കാണുന്നതൊക്കെയും സത്യമോ മിഥ്യയോ സത്യമോ മിഥ്യയോ ചൊൽ‌വതാരോ ചൊൽ‌വതാരോ ആരാധനയുടെ സ്നേഹമാല്യങ്ങളാൽ അർച്ചന ചെയ്തോരുദഗ്ര രൂപം അർച്ചന ചെയ്തോരുദഗ്ര രൂപം (ഇഷ്ടങ്ങളൊക്കെയും...) സ്നേഹവസന്തം കൊതിച്ചൊരു മാനസം പാഴ് മരുഭൂമിയായ് മാറിയെന്നോ നിർമ്മലപ്രേമസൂനങ്ങളില്ലാത്തൊരു വന്യഭൂവെന്നോ പുരുഷചിത്തം വന്യഭൂവെന്നോ പുരുഷചിത്തം (ഇഷ്ടങ്ങളൊക്കെയും...)

Published by the catalogue editor. Rights remain with the original creators.