1966 · song 5

Oramma Petta

From Pennmakkal

Credits

Singer
S Janaki P Leela
Lyricist
Vayalar
Composer
MS Baburaj

Lyrics

ഒരമ്മ പെറ്റു വളർത്തിയ കിളികൾ ഓമനപ്പൈങ്കിളികൾ പെരിയാറിൻ തീരത്തൊരരയാലിൻ കൊമ്പിന്മേൽ ഒരുമിച്ചു കൂടു കെട്ടി - ഒരു കാല- മൊരുമിച്ചു കൂടു കെട്ടി തളിരിട്ട ചില്ലകളിലൂയലാടി അവർ താമരക്കുളങ്ങളിൽ നീരാടി  ആകാശപ്പൊയ്കയുടെ കടവിലൊരാൺ കിളി അതു കണ്ട്- കൊതിച്ചു നിന്നൂ - ആൺകിളി അതു കണ്ട് കൊതിച്ചു നിന്നൂ  ഒരു കിളിപ്പെണ്ണിനെ കണ്ണു വെച്ചൂ അവൻ ഓമനപ്പേരു വിളിച്ചു  മാനത്തുങ്കാവിലേക്ക് പറന്നേ പോയ് പെണ്ണ് മഴവില്ലിൻ കൊമ്പിന്മേലാടാൻ പോയ് കാലമാം വേടനൊരമ്പെയ്തു - അവൾ പീലിച്ചിറകറ്റു താഴെ വീണു  ഒരു കൂട്ടിൽ വളർന്നവരകന്നേ പോയ് ഓമനപ്പൈങ്കിളികൾ പിരിഞ്ഞേ പോയ്  ഓമനപ്പൈങ്കിളികൾ പിരിഞ്ഞേ പോയ്

Published by the catalogue editor. Rights remain with the original creators.