1966 · song 3

Ee Nalla Raathriyil

From Pennmakkal

Credits

Singer
KJ Yesudas B Vasantha
Lyricist
Vayalar
Composer
MS Baburaj

Lyrics

ഈ നല്ല രാത്രിയിൽ ഈവസന്ത രാത്രിയിൽ  ഇതളിതളായ്‌ ഇതളിതളായ്‌  ഇന്നെന്റെ സ്വപ്നങ്ങൾ പൂത്തുവിടർന്നു  (ഈ നല്ല... )  മാനത്തെ സ്വയംവരപ്പന്തലിൽ ഞാനൊരു  വാനമ്പാടിയായ്‌ വന്നു  നിൻ ഗാനഗംഗതൻ തീരത്തു ഞാനൊരു  സങ്കൽപമണ്ഡപം തീർത്തു (ഈ നല്ല... )  മധുമാസ ചന്ദ്രികയിൽ മുങ്ങിക്കുളിക്കണം  മന്ത്രകോടി ഉടുക്കേണം  ഈ മന്ദഹാസത്തിൻ മടിയിലെനിക്കൊരു  രോമാഞ്ചമായി മയങ്ങേണം  (ഈ നല്ല....)

Published by the catalogue editor. Rights remain with the original creators.