1966 · song 2

Daivathinu Praayamaayi

From Pennmakkal

Credits

Singer
MS Baburaj
Lyricist
Vayalar
Composer
MS Baburaj

Lyrics

എല്ലാം ശൂന്യം ബ്രഹ്മം കണ്ടീഷൻ ദൈവത്തിനു പ്രായമായീ ദുനിയാവിനു പ്രായമായീ വഞ്ചനക്കു നമ്മുടെ നാട്ടിൽ വയസ്സ് പതിനാറ് - എന്നും വയസ്സ് പതിനാറ് ദൈവത്തിനു പ്രായമായീ ദുനിയാവിനു പ്രായമായീ മൂത്തോർ വാക്കും മുതുനെല്ലിക്കയും ആദ്യം കയ്ക്കും - ആദ്യം കയ്ക്കും ചക്കര വാക്കും ചെകുത്താൻ വേദവും ആദ്യം മധുരിക്കും ദൈവത്തിനു പ്രായമായീ ദുനിയാവിനു പ്രായമായീ കരളെടുത്ത് കാണിച്ചാലും കദളി വാഴനാര് കരഞ്ഞു കാലു പിടിച്ചാലും കള്ളപ്പേര് - മനുഷ്യനു കള്ളപ്പേര് ദൈവത്തിനു പ്രായമായീ ദുനിയാവിനു പ്രായമായീ കളസമിട്ട് കറങ്ങി നടക്കണ പെണ്ണേ കമ്പനി പൂട്ടാറായില്ലേ കണ്ടതെല്ലാം മായാ കാണാത്തൊരാളുടെ ലീല ലീല - ലീലാ - ലീലാ ദൈവത്തിനു പ്രായമായീ ദുനിയാവിനു പ്രായമായീ

Published by the catalogue editor. Rights remain with the original creators.