2010 · song 4
Oru Kandan Poocha Varunne
Credits
- Singer
-
Vidhu Prathap
- Lyricist
- Murukan Kattakkada
- Composer
-
MG Sreekumar
Lyrics
ഒരു കണ്ടൻ പൂച്ച വരുന്നേ അത് കണ്ണും പൂട്ടി വരുന്നെ
ഒരു കിങ്ങിണി കെട്ടാനാരോ ഈ ചുണ്ടെലി ആണോ (2)
അവന്‍ ഇടവഴി പെരുവഴി പായുമ്പോൾ മണി കെട്ടാൻ ആരാരോ
ഹയ്യ ഹയ്യ ഹയ്യാ... (4)
(ഒരു കണ്ടൻ പൂച്ച... )
കഴുതക്കാലു പിടിക്കുന്നു ഒരു കാര്യം കഥകളി പൂരം
പാലം കേറും കൂരായണനൊരു നാരായണ കഥ പാടും (2)
അന്തം വിട്ടവനെന്തും ചെയ്യും അന്തോം കുന്തോം നോക്കില്ല
ചന്തം കണ്ടു ചിരിക്കാന്‍ വയ്യ കിണ്ണം കട്ടു നടക്കേണം
ഹയ്യ ഹയ്യ ഹയ്യാ ഹയ്യ ഹയ്യ ഹയ്യാ (2)
(ഒരു കണ്ടൻ പൂച്ച... )
ചട്ടം വട്ടം ചുറ്റിച്ചാൽ നീ ചട്ടിയിലാകും ശങ്കരനെ..
ഒരു നാൾ വരുമന്നീതിരുമേനിയില്‍
എലിവാലടി കൊണ്ടഭിഷേകം (2)
മണ്ടക്കിട്ടൊരു തട്ടു കൊടുത്താൽ മണ്ടക്കാട്ടൊരു പൊങ്കാല
ഈ ആനവിഴുങ്ങിക്കടി കിട്ടുമ്പോൾ ആറ്റുകാലിൽ പൊങ്കാല
ഹയ്യ ഹയ്യ ഹയ്യാ ഹയ്യ ഹയ്യ ഹയ്യാ (2)
(ഒരു കണ്ടൻ പൂച്ച... )
Published by the catalogue editor. Rights remain with the original creators.