1966 · song 4

Nidrathan Neeraazhi

Credits

Singer
S Janaki
Lyricist
P Bhaskaran
Composer
BA Chidambaranath

Lyrics

നിദ്രതൻ നീരാഴി നീന്തിക്കടന്നപ്പോൾ സ്വപ്നത്തിൻ കളിയോടം കിട്ടീ കളിയോടം മെല്ലെ തുഴഞ്ഞു ഞാൻ മറ്റാരും കാണാത്ത കരയിൽ ചെന്നെത്തീ കാണാത്ത കരയിൽ ചെന്നെത്തി നിദ്രതൻ നീരാഴി നീന്തിക്കടന്നപ്പോൾ സ്വപ്നത്തിൻ കളിയോടം കിട്ടീ വെള്ളാരം കല്ലു പെറുക്കി ഞാനങ്ങൊരു വെണ്ണക്കൽ കൊട്ടാരം കെട്ടി ഏഴു നിലയുള്ള വെണ്മാടക്കെട്ടിൽ ഞാൻ വേഴാമ്പൽ പോലെയിരുന്നൂ രാജകുമാരനെ കാണാൻ നിദ്രതൻ നീരാഴി നീന്തിക്കടന്നപ്പോൾ സ്വപ്നത്തിൻ കളിയോടം കിട്ടീ ഏതോ മരച്ചോട്ടിൽ വേണു വായിക്കുമെൻ രാജകുമാരനെ കാണാൻ വേഴാമ്പൽ പോലെയിരുന്നു ചിന്തുന്ന കണ്ണീരെൻ മാറത്തെ മാലയിൽ  ചന്ദ്രകാന്തക്കല്ലു ചാർത്തീ ചന്ദ്രകാന്തക്കല്ലു ചാർത്തി നിദ്രതൻ നീരാഴി നീന്തിക്കടന്നപ്പോൾ സ്വപ്നത്തിൻ കളിയോടം കിട്ടീ കളിയോടം മെല്ലെ തുഴഞ്ഞു ഞാൻ മറ്റാരും കാണാത്ത കരയിൽ ചെന്നെത്തീ കാണാത്ത കരയിൽ ചെന്നെത്തി

Published by the catalogue editor. Rights remain with the original creators.