1966 · song 5
Vaishaakha Pournami
Credits
- Singer
-
P Jayachandran
- Lyricist
-
Vayalar
- Composer
-
LPR Varma
Lyrics
സ്വപ്നസഖീ...
വൈശാഖപൌർണ്ണമി രാവിൽ
വൈശാഖപൌർണ്ണമി രാവിൽ
വെള്ളിനിലാവിൻ പാൽക്കടൽക്കരയിൽ
വെള്ളിനിലാവിൻ പാൽക്കടൽക്കരയിൽ
സങ്കല്പഗന്ധർവ്വ നഗരം തീർക്കും
സ്വപ്നസഖീ... സ്വപ്നസഖീ
നിന്റെ മായാനഗരത്തിനുള്ളിലെ
ദന്തഗോപുരനടയിൽ
മാലതീമണ്ഡപത്തിൽ നിന്നു നീ പാടിയ
മൌനഗീതങ്ങൾ കേട്ടൂ ഞാൻ
സ്വപ്നസഖീ ...
കനകക്കിനാവിൻ കളഹംസം നീന്തുന്ന
കല്ലോലിനിയുടെ കടവിൽ
കല്പകച്ചുവട്ടിൽ നീയെനിക്കു വിരിക്കും
പുഷ്പശയ്യകൾ കണ്ടൂ ഞാൻ
സ്വപ്നസഖീ ...ഓ...
വൈശാഖപൌർണ്ണമി രാവിൽ
വെള്ളിനിലാവിൻ പാൽക്കടൽക്കരയിൽ
വെള്ളിനിലാവിൻ പാൽക്കടൽക്കരയിൽ
സങ്കല്പഗന്ധർവ്വ നഗരം തീർക്കും
സ്വപ്നസഖീ... സ്വപ്നസഖീ
Published by the catalogue editor. Rights remain with the original creators.