Mayor Nair poster

1966 · song 2

Mudiniraye Pookkalumaay

From Mayor Nair

Credits

Singer
S Janaki P Jayachandran
Lyricist
Vayalar
Composer
LPR Varma

Lyrics

മുടി നിറയെ പൂക്കളുമായ് കടമിഴിയിൽ കവിതയുമായ് മധുമതി നിന്നെ കാണുമ്പോളൊരു മധുരവികാരം - മനസ്സിൽ മധുരവികാരം ആ വികാരസരസ്സിൽ ഞാനൊരു പൂവിതളായ് വിരിയുമ്പോൾ കണ്ണിലെ കവിതയ്ക്കു പറന്നുയരാനൊരു കനകച്ചിറകു തരാമോ  (മുടി നിറയെ ... ) വെള്ളക്കസവുടയാടയുടുത്തൊരു വയനാടൻ കിളി പോലെ പറന്നകന്നു പോയാലോ നീ പവിഴപ്പൂങ്കാവിൽ - മറ്റൊരു പവിഴപ്പൂങ്കാവിൽ ചങ്ങമ്പുഴയുടെ രമണനിലെ ചന്ദ്രികയല്ല ഞാൻ കാമഹൃദയങ്ങളമ്മാനമാടും ദേവദാസിയല്ല ഞാൻ  മുടി നിറയെ പൂക്കളുമായ് കടമിഴിയിൽ കവിതയുമായ് മധുമതി നിന്നെ കാണുമ്പോളൊരു മധുരവികാരം - മനസ്സിൽ മധുരവികാരം

Published by the catalogue editor. Rights remain with the original creators.