Mayor Nair poster

1966 · song 1

Indrajaalakkaara

From Mayor Nair

Credits

Singer
LR Eeswari
Lyricist
Vayalar
Composer
LPR Varma

Lyrics

ഓ... ആ...  ഇന്ദ്രജാലക്കാരാ.. ഇന്ദ്രജാലക്കാരാ.. മന്ത്രച്ചെപ്പിലെ മായാമോതിരമൊന്നു കണ്ടോട്ടേ ഞാനൊന്നു കണ്ടോട്ടേ ഇന്നലെരാത്രിയിൽ ഞാനുറങ്ങിയ ചന്ദനക്കട്ടിലിന്നരികിൽ (2) സ്വർണ്ണക്കിളിയായ് വന്നൂ നീയൊരു സിന്ദൂരപുഷ്പം തന്നൂ വാടിപ്പോയ് - പൂവത് വാടിപ്പോയ്    ഇന്ദ്രജാലക്കാരാ... ഇന്ദ്രജാലക്കാരാ എന്റെദിവാസ്വപ്നങ്ങളിൽ വിരിയുമൊ- രിന്ദ്രധനുസ്സിൻ ചിറകിൽ സ്വർണ്ണതംബുരു മീട്ടി നീയൊരു ശൃംഗാര ഗീതം പാടീ    മറന്നുപോയ് ഞാനതു മറന്നുപോയ് ഇന്ദ്രജാലക്കാരാ... ഇന്ദ്രജാലക്കാരാ ഉറങ്ങാൻ വൈകിയ രാത്രിയിലിന്നെന്റെ ഉദ്യാനപുഷ്പമിറുക്കുമ്പോൾ (2) മനസ്സിന്നുള്ളിൽ കൊണ്ടുനടക്കാൻ മറ്റൊരു സമ്മാനം തരുമോ അനുരാഗം - അതിന്റെ പേരനുരാഗം    ഇന്ദ്രജാലക്കാരാ.. ഇന്ദ്രജാലക്കാരാ.. മന്ത്രച്ചെപ്പിലെ മായാമോതിരമൊന്നു കണ്ടോട്ടേ ഞാനൊന്നു കണ്ടോട്ടേ

Published by the catalogue editor. Rights remain with the original creators.