1966 · song 4

Pachamarakkaadukale

Credits

Singer
KJ Yesudas
Lyricist
Kaniyapuram Ramachandran
Composer
MS Baburaj

Lyrics

പച്ചമരക്കാടുകളേ പഞ്ചവര്‍ണ്ണപ്പക്ഷികളേ വെള്ളിക്കിങ്ങിണി തുള്ളിപ്പായും കള്ളികളേ തേനരുവികളേ (പച്ചമര... ) മണ്ണിതിലിങ്ങനെ അഴകു വിരിഞ്ഞതു വിധിയുടെ കല്പനയോ - കവിയുടെ സങ്കല്പമോ മാനത്തെ മാരിവില്ലോ - മധുമാസ മലരുകളോ മാമലകള്‍ ചൂടിടുന്ന സപ്തവര്‍ണ്ണ കിരീടമോ  വിധിയുടെ കല്പനയോ - ഇതു കവിയുടെ സങ്കല്പമോ (പച്ചമര... ) കടലിലെ തിരകളോ - കാറ്റിലാടും പൂവുകളോ കാലമെന്ന കാലാകാരന്‍ എഴുതിടും താളുകളോ വിധിയുടെ കല്പനയോ - ഇതു കവിയുടെ സങ്കല്പമോ (പച്ചമര... )

Published by the catalogue editor. Rights remain with the original creators.