Kaaryasthan ( കാര്യസ്ഥൻ ) poster

2010 · song 2

Mangalangal

Credits

Singer
Chorus Benny Dayal
Lyricist
Kaithapram
Composer
Berny Ignatius

Lyrics

വാ കുരുവികളെ വരു  കുയിലുകളെ  നല്ല മധുവിധു രാവുകളെ  യുവ മിഥുനങ്ങൾ നവ മിഥുനങ്ങൾ ഇവർക്കാശംസകളേകാൻ     മംഗളങ്ങൾ വാരി കോരി ചൊരിയാം നമുക്കി  മധുവിധു വാസന്ത രാവിൽ  പട്ടുമെത്ത വിരിച്ചതിലിരുത്താം ഇവരെ  കല്യാണപാട്ടുപാടി ഉണർത്താം  താരഹാരമണിഞ്ഞ രാവിൽ  ആനന്ദം ഉല്ലാസം ഉന്മാദമൊഴുകുമ്പോൾ  ചുവടു വെച്ചു പാടാം ശുഭരാത്രി  മനസ്സ് കൊണ്ട് നേരാം ആശംസ.. രാഗം മംഗള രാഗം രാഗത്തലായിരം ഗാനം  ഗാനം സംഗമ ഗാനം ഗാനത്തിനായിരം വർണ്ണം  ഏഴല്ല നിറമതിനേഴല്ലെഴുപതല്ല നൂറു നൂറു  വർണ്ണമഴവില്ലുകൾ വിരിഞ്ഞൊരഴകായ്  ചുവടു വെച്ചു പാടാം ആ ഗാനം  മനസ്സ് കൊണ്ട് നേരാം ആശംസ.. (മംഗളങ്ങൾ ) പോരാ താളങ്ങൾ പോരാ.. ചേലൊത്ത കുഴൽ വിളി പോരാ  മിന്നൽ ചിലമ്പൊലി വേണം  മഴമുകിൽ തകിലടി വേണം  നാളത്തെ ദിനങ്ങളെ ഒരുമിച്ചൊരുമിച്ചു ഒരു  മനസ്സുമായ് എതിരിട്ടു ജയിച്ചു ജയിച്ചു വരുവാൻ  ചുവടു വെച്ചു  പാടാം ശുഭരാത്രി  മനസ്സ് കൊണ്ട് നേരാം ആശംസ.. (മംഗളങ്ങൾ) കുയിലുകളെ വാ വാ പാടു ഇണക്കുരിവികളെ വാ വാ  നല്ല മധുവിധു രാവുകളെ  യുവ മിഥുനങ്ങൾ നവ മിഥുനങ്ങൾ ഇവർക്കാശംസകളേകാം

Published by the catalogue editor. Rights remain with the original creators.