1966 · song 1
Kallante Peru
Credits
- Singer
-
S Janaki
- Lyricist
- Kaniyapuram Ramachandran
- Composer
-
MS Baburaj
Lyrics
കള്ളന്റെ പേരു പറഞ്ഞാല്‍ കൊതിയൂറും
ചുണ്ടില്‍ തേനൂറിവരും - ചുണ്ടില്‍ തേനൂറിവരും
നാണം നാണം നുണക്കുഴികളില്‍
പൂവിരിയിക്കും - കുങ്കുമപ്പൂവിരിയിക്കും
(കള്ളന്റെ... )
ഇന്നലെ രാവിലവന്‍ കിനാവില്‍
പൂമെത്തയ്ക്കരികില്‍ വന്നു - പുഞ്ചിരിച്ചു
പൂമെത്തക്കരികില്‍ വന്നു
തങ്കം തങ്കം എന്നുവിളിച്ചു
സംഗീതലഹരിപകര്‍ന്നു
സംഗീതലഹരിപകര്‍ന്നു
(കള്ളന്റെ... )
നാടകത്തില്‍ നായകനായി
ഞാനവന്റെ നായികയായി
അനുരാഗഗാനമവന്‍ പാടി
എല്ലാം മറന്നു ഞാനാടി
ജീവിതത്തിന്‍ വേദിയിതില്‍ ഇനി
വേഷമിടാറായി - പുതുവേഷമിടാറായി
(കള്ളന്റെ... )
Published by the catalogue editor. Rights remain with the original creators.