1966 · song 4

Manichilambe

Credits

Singer
B Vasantha
Lyricist
P Bhaskaran
Composer
Vijayabhaskar

Lyrics

മണിച്ചിലമ്പേ മണിച്ചിലമ്പേ മതി മതി നിൻ മയക്കമെല്ലാം കഴുത്തിൽ നിന്നെ അഴകിൽ കെട്ടി കള്ളക്കൃഷ്ണൻ തുള്ളിടുമ്പോൾ മലഞ്ചെരുവിൽ വളകിലുക്കം മലരു നുള്ളും പെണ്ണല്ലാ (മണിച്ചിലമ്പേ..) പൂത്തൊടിയിൽ മണി കിലുക്കം പൂജ ചെയ്യും പൂജാരിയല്ലാ ഓടിവരും കൃഷ്ണനല്ലോ കാടു ചുറ്റും കൃഷ്ണനല്ലോ   (മണിച്ചിലമ്പേ..) മണിക്കൊമ്പിൽ പീലി കുത്തി മാൻ കഴുത്തിൽ ചിലമ്പു കെട്ടി കുറുനിരയിൽ കുങ്കുമമായ് കളിയാടാൻ കൃഷ്ണാ വാ   (മണിച്ചിലമ്പേ..)

Published by the catalogue editor. Rights remain with the original creators.