Best Actor poster

2010 · song 6

Swapnam oru chak

From Best Actor

Credits

Singer
Arun Alat
Lyricist
Santhosh Varma
Composer
Bijibal

Lyrics

സ്വപ്നമൊരു ചാക്ക് തലയിലതു താങ്ങിയൊരു പോക്ക് ഉടയവനലിഞ്ഞു വിളികേട്ട് ഇവനു വഴി കാട്ട് ഒരു കഥ പറയാത്തൊരു കഥ പറയാം നുണ തരി കലരാത്തൊരു കഥ പറയാം അകലെയാണകലെയാണിവനുടെ കഥയിലെ നാട് അവിടെയാണവിടെയാണിവനുയിരരുളിയ വീട് ഈരടിയായ് പാടാം നായകന്റെ ചിരപരിചിതരുടെ മൊഴി (സ്വപ്നമൊരു ചാക്ക്) ഇവനില്ലേ അവകാശം കനവിനു വളമിടുവാൻ അതിലെന്താണപരാധം ഇതു പടി പഴി പറയാൻ അനുദിനമലയും പലപല വഴിയേ നിനവിനു പിറകേ ആരെടുക്കുമിനിയിതിനൊരു നടപടി (സ്വപ്നമൊരു ചാക്ക്) ഉടയോനും മഷിയില്ലേ ഇവനൊരു വിധിയെഴുതാൻ കടലാസും തികയില്ലേ തവഹിതമെഴുതിവിടാൻ ഇനിയൊരു ദിവസം തലവര തെളിയേ കഥ വഴിതിരിയാൻ അന്നു ചൊല്ലുമിവനിതിനൊരു മറുപടി (സ്വപ്നമൊരു ചാക്ക്)

Published by the catalogue editor. Rights remain with the original creators.