Best Actor poster

2010 · song 3

Kanalu malayude

From Best Actor

Credits

Singer
Bijibal Anand Narayanan
Lyricist
Santhosh Varma
Composer
Bijibal

Lyrics

കനല്‌ മലയുടെ മുകളിലൊരിടം കുറുകെ പഴകിയ പെരിയൊരു വടം ഉലയും അതിലിവൻ ഉടയിരു പഥം തകധിമിതജം നടനകലയുടെ കൊടുമുടി തൊടാൻ അലയും ഇതുവഴി ഒരു പുതുമുഖം തിരയും അവനതിൻ അനുഭവ ശതം കളി പലവിധം മുറുകിവളരുമൊരഭിനയ ജ്വരം ഇവനു സിരകളിൽ അതിഗുരുതരം തലയിൽ അരുളുക തനവിനു തളം നരകനദിയുടെ മറുകര പെടാൻ അടവു പലതറിയണം അതു നിജം വിരളി കയറിയ വെരുകിനു സമം ഇവനുടെ മനം ഒരുവനു കനവൊരുപിടിയാവാം അതിനൊരുവഴി തിരയലുമാവാം ശനിതരുമൊരു ശരമലയാക്കി പാഴാക്കാൻ പാടുണ്ടോ തലമുകളിലൊരിരുതല വാള്‌ തലയടിമുടി തടയണം ഉള്ളിൽ സ്വയം ഒരു കെണി പണിതതിനുള്ളിൽ തന്നെത്താൻ കേറുന്നോ പകലും ഇരവിലും ഇവനൊരു കൊതി വെടിയും അവനതിൻ അവനുടെ കുടി സകല പിരികളും ഇളകിയ പടി സ്വയമിതുവിധി വിപിന നടുവിലൊരു അജഗിത ഗതി അണിയും അടിമുടി പുലിയുടെ തൊലി കൊടിയ പുലികളി തുടരുക വഴി ഗതി പടുകുഴീ ഒടുവിലവസരം ഇവനണയുമൊ തിരയിൽ ഇവനുടെ നിഴലുണരുമൊ ഗഗനപഥമതിൽ ഇവനുയരുമൊ ജയമണയുമൊ നടികതിലകവും ഇവനണിയുമൊ ഇവനെയതുവഴി ഉലകറിയുമൊ സമയമിതു സകലതും അരുളുകിൽ കഥയിതു ശുഭം ഒരുവനു കനവൊരുപിടിയാവാം അതിനൊരുവഴി തിരയലുമാവാം ശനിതരുമൊരു ശരമലയാക്കി പാഴാക്കാൻ പാടുണ്ടോ തലമുകളിലൊരിരുതല വാള്‌ തലയടിമുടി തടയണം ഉള്ളിൽ സ്വയം ഒരു കെണി പണിതതിനുള്ളിൽ തന്നെത്താൻ കേറുന്നോ

Published by the catalogue editor. Rights remain with the original creators.