1966 · song 6

Veettilinnale Vadakku

From Koottukar

Credits

Singer
P Leela Chorus
Lyricist
Vayalar
Composer
MS Baburaj

Lyrics

വീട്ടിലിന്നലെ വടക്കുനിന്നാരോ വിരുന്നു വന്നതു ഞാനറിഞ്ഞു വിരിഞ്ഞു നില്‍ക്കും സ്വപ്നവുമായ് നീ- ഒരുങ്ങി നിന്നതും ഞാനറിഞ്ഞു  ഒരുങ്ങി നിന്നതും ഞാനറിഞ്ഞു  പാതി ചാരിയ വാതിലിന്നരികില്‍ കാതോര്‍ത്തു നിന്നപ്പോളെന്തു തോന്നി എന്തു തോന്നി എന്തു തോന്നി  ഒളികണ്ണാല്‍ നിന്റെ പുതുമണവാളനെ  ഒരുനോക്കു കണ്ടപ്പോളെന്തു തോന്നി പോ പെണ്ണേ പോടി പെണ്ണേ ചിലയ്ക്കാതെ  പോ പെണ്ണേ (വീട്ടിലിന്നലെ.. ) കല്യാണദിവസമടുക്കുമ്പോള്‍ പെണ്ണിന് കരളിനകത്തൊരു പെരുന്നാള് കളിയാണ് -ചിരിയാണ് - പാട്ടാണ് കവിളത്തു കുങ്കുമപ്പൂക്കളാണ്  കവിളത്തു കുങ്കുമപ്പൂക്കളാണ്  വീട്ടിലിന്നലെ വടക്കുനിന്നാരോ വിരുന്നു വന്നതു ഞാനറിഞ്ഞു വിരിഞ്ഞു നില്‍ക്കും സ്വപ്നവുമായ് നീ- ഒരുങ്ങി നിന്നതും ഞാനറിഞ്ഞു  ഒരുങ്ങി നിന്നതും ഞാനറിഞ്ഞു

Published by the catalogue editor. Rights remain with the original creators.