Avan( അവൻ ) poster

2010 · song 3

Maayaathe Nilppu

Credits

Singer
Shankar Mahadevan
Lyricist
OS Unnikrishnan
Composer
Anil Gopalan

Lyrics

ഓ...... മായാതെ നിൽപ്പൂ.... നീ .. മറയാതെ നിൽപ്പൂ ... കിനാവിന്റെ ചില്ലയിൽ  നൊമ്പരം ചാലിച്ചൊ- രോർമ്മയെ മറവിയാക്കി..എങ്കിലും   ഓ...... മായാതെ നിൽപ്പൂ ..നീ  മറയാതെ നിൽപ്പൂ  സ്നേഹം വീണമീട്ടും  മഴനിലാവിൽ അന്നു നാം  രാഗം തേൻ പൊഴിക്കും  വയൽ വരമ്പിന് കൈകളിൽ  സ്നേഹം വീണ മീട്ടും  മഴനിലാവിൽ അന്നു നാം.. രാഗം തേൻ പൊഴിക്കും  വയൽ വരമ്പിന് കൈകളിൽ കതിരിന്റെ മറയത്തു  കാറ്റിൻ സുഗന്ധത്തിൽ  അലിയും ചുംബനത്തിൽ  നേർത്തൊരോർമ്മയായ്  ഉള്ളിൽ തേങ്ങലായ്  എൻ ഗ്രാമം തുടിക്കുന്നുവോ  ഓ ... മായാതെ നിൽപ്പൂ ...നീ .. മറയാതെ നിൽപ്പൂ ... പാടും കുയിലിനീണം  പ്രണയഗാനം പോലെയായ്  പൂക്കും ഈ വസന്തം  സ്നേഹഗന്ധം പോലെയായ്  പാടും കുയിലിനീണം  പ്രണയഗാനം പോലെയായ്  പൂക്കും ഈ വസന്തം  സ്നേഹഗന്ധം പോലെയായ് പൂത്തുമ്പി പോലെന്റെ  നെഞ്ചിൽ തലോടി നീ  അരുളുന്ന സാന്ത്വനത്തിൽ  ചൂട് കുളിരാക്കി ഞാൻ  നോവ് സുഖമാക്കി ഞാൻ  നീറുന്നൊരോർമ്മയായ് നീ... മായാതെ നിൽപ്പൂ.... നീ .. മറയാതെ നിൽപ്പൂ ... കിനാവിന്റെ ചില്ലയിൽ  നൊമ്പരം ചാലിച്ചൊ- രോർമ്മയെ മറവിയാക്കി..എങ്കിലും   ഓ...... മായാതെ നിൽപ്പൂ ..നീ  മറയാതെ നിൽപ്പൂ

Published by the catalogue editor. Rights remain with the original creators.