Apoorvaragam( അപൂർവരാഗം ) poster

2010 · song 3

Noolilla Pattangal

Credits

Singer
Cicily V Devanand Ranjith Govind Benny Dayal Naveen Anand Suchithra Karthik
Lyricist
Santhosh Varma
Composer
Vidyasagar

Lyrics

റോക്ക് റോക്ക് റോക്കറ്റേറി നീൽ ആംസ്ട്രോങ്..  മേലെ മാനത്തുള്ള മാമൻ വീട്ടിൽ ചെന്നേ ചെന്നേ....  പണ്ട് തപ്പം കൊട്ടും നേരം കണ്ട വട്ടാരത്തിൽ കൈ തൊട്ടില്ലേ....  കോള് കോള്  കൊളംബസ് ലോകം ചുറ്റി...  ആരും കേട്ടിട്ടില്ല തീരം തേടി ചെന്നേ ചെന്നേ...  നീളെ കൂടെക്കൂടെ കാറ്റും കോളും വന്നാലുമേ കര കണ്ടില്ലേ....  മോഹം വേണം മോഹം പോലെ പായും നേരം ഉന്നം വേണം...  ഉന്നം വെച്ചാൽ തുന്നം പാടി പോവില്ലെന്നും ഉള്ളിൽ വേണം...  കത്തിക്കത്തി കത്തിക്കേറി ആകാശത്തിൽ കയ്യെത്തേണം...  തേടിത്തേടി തേടി പോയി ഇല്ലാ പൊന്നും കണ്ടെത്തേണം....  വാ ഡോലിൻ മേലേ താളം തട്ടി പാടാമയ്യ.... ഹൈ റബ്ബ ഹൈ റബ്ബ ആവോ നാച്ചോ മേരെ ഭയ്യാ...  വാടാ മച്ചമ്പി എൻജോയ് ദ കമ്പനി...  ഓസിൽ ഔഡി കാറിൽ കേറി ഏ.സി കൊള്ളാൻ വാടാ ചുള്ളാ..  എല്ലാ നാളും ക്ലാസ്സിൽ പോയാൽ എന്തോ കിട്ടും റോസക്കുട്ടി...  പിസ്സ കഴിച്ചും കൊണ്ട് ഷോപ്പിംഗ് മാളിൽ ചുറ്റിപ്പറ്റാം...  നെറ്ബുക്കിൽ തമ്പും കുത്തി വെബിൽ കേറി സർഫിങ് ചെയ്യാം...  തിയറി ക്ലാസ്സായി ഫോണിൽ പരതാം..  ഓൺലൈൻ ആയി അറ്റന്റൻസ് കൊടുക്കാം...  മോഡേൺ ലുക്കിൽ മെല്ലെ ക്യാമ്പസാകെ മറിക്കണം...  മോർണിംഗ് ടൈമിൽ ഡെയിലി ചെന്ന് ബോഡി ബിൽഡിംഗ്‌ പഠിക്കണം...  ബൂമർ ചക്ക് ചക്ക് വായിൽ ഇട്ട് ചവക്കണം...  ടാറ്റൂ കുത്തി ടൈറ്റ്സും കേറ്റി ട്രെൻഡി ആയി നടക്കണം...  ഫ്രീ ടൈമിൽ ഓർക്കുട്ടിൽ കയറാം...  ബ്ലോക്‌സ്‌പോട്ടിൽ വിളയാടാം... നൂലില്ലാപട്ടങ്ങൾ ചിറകിളകി പാറുന്നേൻ താലോലം കാറ്റത്ത് കരമിളകി പാടുന്നേൻ (2) ഇവനടവുകളറിയുന്ന കളരി ഇതിലലിയുവതൊരു സുഖലഹരി നീലക്കനവുകളുടെ നറുമലരിൽ മിഴി തിരിയുവതൊരു പുതുപുലരി (ഇവനടവുകളറിയുന്ന ..) (നൂലില്ലാ പട്ടങ്ങൾ...) താമരക്കുരുന്നേ നീളും മനസ്സിൽ മോഹങ്ങളൊരുപാട് കൊതിച്ചിരുന്നോ ഓർമ്മയിൽ വെറുതെ ഓമനിച്ചിരുന്നാൽ കോമളമിഴിപ്പൂക്കൾ നനഞ്ഞിരുന്നു ഒരു വാക്കിനതോതാൻ വയ്യ ആരാനും കേട്ടാലോ കഥ കൂട്ടരറിഞ്ഞു കഴിഞ്ഞാൽ കളിയാക്കി കൊന്നാലോ വാക്കിനു വേണ്ടിയലഞ്ഞു ഒരു നൂറു യുഗങ്ങൾ കഴിഞ്ഞു കരയാകെ പേരുമറിഞ്ഞു നാം തമ്മിൽ തമ്മിൽ സ്നേഹിക്കുന്നു (നൂലില്ലാ പട്ടങ്ങൾ...) മോഹിതകുയിലേ നിൻ മുളംകുഴലിൽ കേൾക്കാത്ത രാഗത്തിൻ മധുരമുണ്ടോ രാഗങ്ങൾ ചുരത്തും തേനലിഞ്ഞൊഴുകാൻ കുളിരുന്ന വരിയുള്ള കവിതയുണ്ടോ ഞാൻ വേണുവിലൂതി വിളിക്കാം നീ കൂടെ പോരാമോ ഞാനെന്നെ മറന്നു വരുമ്പോൾ നീ മാറിൽ ചേർക്കാമോ കൂട്ടിലുരുമ്മിയിരിക്കാം പുളകങ്ങളിൽ മൂടിയുറങ്ങാം ഒരു കാറ്റല കാതിൽ മൊഴിഞ്ഞു നാം തമ്മിൽ തമ്മിൽ സ്നേഹിക്കുന്നു (നൂലില്ലാ പട്ടങ്ങൾ...)

Published by the catalogue editor. Rights remain with the original creators.