1966 · song 2

Kurumozhimulla

From Koottukar

Credits

Singer
KJ Yesudas S Janaki
Lyricist
Vayalar
Composer
MS Baburaj

Lyrics

കുറുമൊഴിമുല്ലപ്പൂത്താലവുമായി കുളിച്ചു തൊഴുതു വരുന്നവളേ പുതുമഴ കൊള്ളേണ്ട പൊന്‍ - വെയില്‍ കൊള്ളേണ്ട പച്ചിലക്കുടക്കീഴില്‍ നിന്നാട്ടേ - എന്റെ  പച്ചിലക്കുടക്കീഴില്‍ നിന്നാട്ടേ ആരെങ്കിലും വന്നു കണ്ടാലോ  അര്‍ത്ഥം വെച്ചു ചിരിച്ചാലോ (2) ഞാനില്ല..ഞാനില്ല.. ഞാനില്ലാ.. പുതുമഴ കൊള്ളേണ്ട പൊന്‍ - വെയില്‍ കൊള്ളേണ്ട പച്ചിലക്കുടക്കീഴില്‍ നിന്നാട്ടേ ഞാനില്ല.. ഞാനില്ല..ഞാനില്ലാ.. നിന്റെ കിനാവിന്റെ ഇളനീരേതൊരു  നീലക്കാര്‍വര്‍ണ്ണനു നേദിച്ചു നിന്‍ പ്രേമപൂജാപുഷ്പങ്ങളാരുടെ  അമ്പലനടയില്‍ പൂജിച്ചു (2) മറ്റൊരു ദേവനെനിക്കില്ലാ  മറ്റൊരു ശ്രീകോവിലില്ലാ.. പുതുമഴ കൊള്ളേണ്ട പൊന്‍ - വെയില്‍ കൊള്ളേണ്ട പച്ചിലക്കുടക്കീഴില്‍ നിന്നാട്ടേ ഞാനില്ല.. ഞാനില്ല..ഞാനില്ലാ.. തൊടുന്നതെല്ലാം പൊന്നാകും നിന്‍ - താമരവളയക്കൈവിരലാല്‍ എന്‍ മനോരാജ്യത്തെ ദേവാലയത്തിലെ മണ്‍വിളക്കെന്ന് കൊളുത്തും നീ (2) വൃശ്ചികവൃതമൊന്നു കഴിഞ്ഞോട്ടേ വിവാഹമോതിരമണിഞ്ഞോട്ടേ

Published by the catalogue editor. Rights remain with the original creators.