Kayamkulam Kochunni poster

1966 · song 5

Padachonte Kiripakondu

Credits

Singer
B Vasantha
Lyricist
Abhayadev
Composer
BA Chidambaranath

Lyrics

പടച്ചോന്റെ കൃപ കൊണ്ടു നിന്നെ കിട്ടി -പൊന്നിന്‍ കട്ടി  നീയുറങ്ങ് കുഞ്ഞുമോനേ മിഴിനീട്ടി മിഴിനീട്ടി നോക്കുന്നെന്തെ നോക്കിച്ചിരിക്കുന്നെന്തേ ബാപ്പാ വരുമേ ഇപ്പം കൊണ്ടു തരുമേയപ്പം നീയൊന്നുറങ്ങീടല്‍പ്പം എന്റെ മോനേ അണീമുത്തു മണിയൊത്ത മോനല്ലേ എന്റെ ഖല്‍ബില്‍ കനിതൂകും തേനല്ലേ കരയല്ലെ കരയല്ലെ ഉമ്മാന്റെ കുഞ്ഞി- ക്കരളല്ലെ പുന്നാര മോനല്ലേ താമര പോലത്തെ നിന്‍ കരത്തില്‍ ഒരു കുഞ്ഞിവളയിട്ടു കാണാനും കുഞ്ഞരയില്‍ വെള്ളിനൂല്‍കെട്ടാനും ഇന്നു കൊതിയുണ്ടു ഗതിയില്ല പൂമോനേ ഒരുനല്ല കാലം നിന്റുപ്പാനും  വരുമന്നേരം സാധിക്കാമെല്ലാമേ കരയല്ലെ കരയല്ലെ ഉമ്മാന്റെ കുഞ്ഞി- ക്കരളല്ലെ പുന്നാര മോനല്ലേ പടച്ചോന്റെ കൃപ കൊണ്ടു നിന്നെ കിട്ടി -പൊന്നിന്‍ കട്ടി  നീയുറങ്ങ് കുഞ്ഞുമോനേ മിഴിനീട്ടി മിഴിനീട്ടി നോക്കുന്നെന്തെ നോക്കിച്ചിരിക്കുന്നെന്തേ ബാപ്പാ വരുമേ ഇപ്പം കൊണ്ടു തരുമേയപ്പം നീയൊന്നുറങ്ങീടല്‍പ്പം എന്റെ മോനേ - മോനേ...

Published by the catalogue editor. Rights remain with the original creators.