Kayamkulam Kochunni poster

1966 · song 2

Kaarthikavilakku Kandu

Credits

Singer
B Vasantha
Lyricist
P Bhaskaran
Composer
BA Chidambaranath

Lyrics

കാർത്തിക വിളക്കു കണ്ടു പോരുമ്പോൾ - എന്നെ കാമദേവൻ കണ്മുനയാലെയ്തല്ലോ (2) കോവിലിന്നരികത്തെ ഏഴിലം പാലയാൽ കോമളയാമിനി താലം ചൂടി (2)    കാർത്തിക വിളക്കു കണ്ടു പോരുമ്പോൾ - എന്നെ കാമദേവൻ കണ്മുനയാലെയ്തല്ലോ പിരിഞ്ഞിടും നേരം തിരക്കിൽ നിന്നെന്റെ ചെവിയിൽ നീ ചൊല്ലിയാ മധുരശൃംഗാരം (2) പ്രണയത്തിൻ മോഹന മണിനാദം പോലെ കേൾക്കുന്നു ഞാനിന്നു രാപ്പകൽ ‍ കാർത്തിക വിളക്കു കണ്ടു പോരുമ്പോൾ - എന്നെ കാമദേവൻ കണ്മുനയാലെയ്തല്ലോ ചന്ദനച്ചോലയിൽ നീരാടും നേരം എന്തിനുവന്നു സുന്ദരൻ കരയിൽ (2) കുളിരണിയാറ്റിൽ കുണുങ്ങി ഞാൻ മുങ്ങി കാണാത്ത ദൂരത്തു നീന്തി ഞാൻ  കാർത്തിക വിളക്കു കണ്ടു പോരുമ്പോൾ - എന്നെ കാമദേവൻ കണ്മുനയാലെയ്തല്ലോ  കോവിലിന്നരികത്തെ ഏഴിലം പാലയാൽ കോമളയാമിനി താലം ചൂടി (2)    കാർത്തിക വിളക്കു കണ്ടു പോരുമ്പോൾ - എന്നെ കാമദേവൻ കണ്മുനയാലെയ്തല്ലോ

Published by the catalogue editor. Rights remain with the original creators.