Kayamkulam Kochunni poster

1966 · song 1

Aattuvanchi

Credits

Singer
KJ Yesudas
Lyricist
P Bhaskaran
Composer
BA Chidambaranath

Lyrics

ആറ്റുവഞ്ചിക്കടവിൽ വെച്ച് അന്നു നിന്നെ ഞാൻ കണ്ടപ്പോൾ പാട്ടുവന്നതു പവിഴച്ചുണ്ടിൽ  പാതി നിർത്തിയതെന്താണ് - പാതി നിർത്തിയതെന്താണ് (ആറ്റുവഞ്ചി... ) തളിരു മരം ചോട്ടിൽ വച്ചു  തുളസിവെറ്റില നുള്ളുമ്പോൾ (2) വളകിലുക്കി വഴിയിലെന്നെ വിളിച്ചു  നിർത്തിയതെന്താണ് - വിളിച്ചു നിർത്തിയതെന്താണ്  (ആറ്റുവഞ്ചി... ) വിരുന്നു വന്നപ്പോൾ അറയിൽ നിന്നും വിരിഞ്ഞ താമര കണ്ണാലെ ഒളിഞ്ഞു നോക്കി ഒരു പുതിയ കഥ പറഞ്ഞതെന്താണ് -കഥ പറഞ്ഞതെന്താണ് (ആറ്റുവഞ്ചി... ) കാറ്റു വന്നെന്റെ കതകിൽ തള്ളുമ്പോൾ ഓർത്തു ഞാൻ നിന്റെ കാലൊച്ച കാട്ടുചെമ്പകം പൂത്തു നിൽക്കുമ്പോൾ  ഓർക്കും നിന്നുടെ പൂമേനി -ഓർക്കും നിന്നുടെ പൂമേനി പാട്ടിലെന്നെ പിടിച്ചു വച്ചതു നാട്ടിലൊക്കെ പാട്ടായി (2) പട്ടു തട്ടവും ഇട്ടൊരുനാൾ  കൂടെ വരൂ കൂട്ടായി - കൂടെ വരൂ കൂട്ടായി ആറ്റുവഞ്ചിക്കടവിൽ വെച്ച് അന്നു നിന്നെ ഞാൻ കണ്ടപ്പോൾ പാട്ടുവന്നതു പവിഴച്ചുണ്ടിൽ  പാതി നിർത്തിയതെന്താണ് - പാതി നിർത്തിയതെന്താണ്

Published by the catalogue editor. Rights remain with the original creators.