1966 · song 10

Uthara Madhura Veedhikale

From Karuna

Credits

Singer
KJ Yesudas
Lyricist
ONV Kurup
Composer
G Devarajan

Lyrics

ഉത്തരമഥുരാ വീഥികളേ വിസ്തൃത ജനപഥവീഥികളേ തഥാഗതൻതൻ പദങ്ങൾ തേടി കൈ നീട്ടുകയല്ലേ - നിങ്ങൾ  കൈ നീട്ടുകയല്ലേ ഓരോ മോഹം സ്വർണ്ണരഥങ്ങളിൽ ഓടി നടക്കും വഴിയല്ലേ തീരാനോവുകൾ ഉരുകിയുണർന്നൊരു തീ വെയിലൊഴുകും വഴിയല്ലേ ബുദ്ധം ശരണം ഗച്ഛാമി ധർമ്മം ശരണം ഗച്ഛാമി സംഘം ശരണം ഗച്ഛാമി പാവന സന്ധ്യായോഗിനിയാരെ ഈ വഴി തേടി പോകുന്നു കാവിയുടുത്തൊരു പൂമ്പുലർ കന്യക ഈ വഴിയാരെ തേടുന്നു ബുദ്ധം ശരണം ഗച്ഛാമി ധർമ്മം ശരണം ഗച്ഛാമി സംഘം ശരണം ഗച്ഛാമി ധർമ്മപഥത്തിൻ മന്ത്രമുണർത്തും ഞങ്ങൾ തഥാഗതദൂതന്മാർ പാരിൻ ഹൃദയകവാടങ്ങളിലൊരു പാവന ഗീതവുമായ് വന്നൂ ബുദ്ധം ശരണം ഗച്ഛാമി ധർമ്മം ശരണം ഗച്ഛാമി സംഘം ശരണം ഗച്ഛാമി

Published by the catalogue editor. Rights remain with the original creators.