1966 · song 9

Thaazhuvathenthe

From Karuna

Credits

Singer
Kamukara
Lyricist
ONV Kurup
Composer
G Devarajan

Lyrics

താഴുവതെന്തേ യമുനാതീരേ തങ്കക്കതിരോനേ സകലസാക്ഷിയാം ദേവാ നിനക്കിതു കാണാനരുതെന്നോ  താഴുവതെന്തേ യമുനാതീരേ തങ്കക്കതിരോനേ  വേദന വേദന മാത്രം മാനവ- ജീവിത പാത്രം നിറയെ ഒരു ശലഭം ഹാ മുങ്ങി മരിച്ചൊരു മധുപാത്രം ഇതുമുടഞ്ഞൂ - വിധിയുടെ വിരലാൽ മുട്ടിയുടഞ്ഞൂ  താഴുവതെന്തേ യമുനാതീരേ തങ്കക്കതിരോനേ പാവകൾ പാവകൾ നടമാടുന്നൂ പാപത്തിൻ നിഴൽ നൃത്തം എവിടേയ്ക്കെവിടേയ്ക്കീ പദയാനം അറിവീലിന്നതു മാത്രം - മൃതിയുടെ യവനിക വീഴും മുന്നെ തങ്കക്കതിരോനേ സകലസാക്ഷിയാം ദേവാ നിനക്കിതു കാണാനരുതെന്നോ  താഴുവതെന്തേ യമുനാതീരേ തങ്കക്കതിരോനേ

Published by the catalogue editor. Rights remain with the original creators.