1966 · song 7

Poothu Poothu

From Karuna

Credits

Singer
S Janaki
Lyricist
ONV Kurup
Composer
G Devarajan

Lyrics

പൂത്തു പൂത്തു പൂത്തു നിന്നു പൊന്നശോകം - താഴെ കാത്തു കാത്തു കാത്തു നിന്ന മാരദൂതി ഞാന്‍ അനുരാ‍ഗദൂതി ഞാന്‍  (പൂത്തു പൂത്തു... ) മുത്തിമുത്തിക്കുടിക്കൂ - മുന്തിരിത്തേന്‍ കുടങ്ങള്‍ മുത്തിമുത്തിക്കുടിക്കുകീ മുന്തിരിത്തേന്‍ കുടങ്ങള്‍ മുത്തിമുത്തിക്കുടിക്കൂ നീ മുകരുക മുകരുക മുകരുകീ പൂങ്കുലകള്‍ മുഗ്ധരാഗമലര്‍ക്കുലകള്‍ - മലര്‍ക്കുലകള്‍ (പൂത്തു പൂത്തു... ) തേടിവന്ന സ്വര്‍ഗ്ഗമിതാ - തേന്മലര്‍വാടിയിതാ ദേവനൃത്തവേദിയിതാ തഴുകുക തഴുകുക തരളമാം മാരുതനില്‍ താളമേളലയവീചികള്‍ - താളമേളലയവീചികള്‍ ലയവീചികള്‍ (പൂത്തു പൂത്തു... ) മുട്ടിമുട്ടിവിളിച്ചപ്പോള്‍ - സ്വര്‍ഗ്ഗകവാടമല്ലോ തൊട്ടുമുന്നില്‍ തുറന്നു ഞാന്‍ പുണരുക പുണരുക പുളകങ്ങള്‍ പൂവണിഞ്ഞ പൂമകള്‍ തന്‍ പുണ്യവിഗ്രഹം - പുണ്യവിഗ്രഹം (പൂത്തു പൂത്തു... )

Published by the catalogue editor. Rights remain with the original creators.